21 September Friday

പുതുകേരളത്തിന്‌ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ പങ്കാളികളാകണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
കാസർകോട്‌
പ്രളയത്തിൽ മുങ്ങിയ കേരളത്തെ വീണ്ടടുക്കുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പുതിയ കേരള സൃഷ്്‌ടിക്കായുള്ള യജ്ഞത്തിൽ മുഴുവൻ ട്രാൻസ്‌ പോർട്ട്‌ തൊഴിലാളികളും പങ്കാളികളാകണമെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
ഡീസൽ പ്രതിസന്ധിയുടെ പേരിൽ ബസുകളുടെ ഷെഡ്യൂളുകൾ വെട്ടിക്കുറക്കാനുള്ള  നീക്കം പ്രതിഷേധാർഹമാണ്‌.  വർഷങ്ങളായി കെഎസ്‌ആർടിസിയിൽ താൽക്കാലിക ജോലിചെയ്യുന്നവരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധം ഉയർന്നുവരണം. 
സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എം പി കുഞ്ഞിരാമൻ അധ്യക്ഷനായി.  മോഹൻകുമാർ പാടി റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, സുജിത്‌ സോമൻ, കെ ജയരാജൻ, എം ലക്ഷ്‌മണൻ, എം സന്തോഷ്‌, പി വി രതീശൻ, എം എസ്‌ കൃഷ്‌കുമാർ, കെ ഗണേശൻ, കെ കുഞ്ഞിരാമൻ, കെ ആർ വിജു, സി ബാലകൃഷ്‌ണൻ, കെ  പ്രകാശൻ, രശ്‌മി നാരായണൻ, കെ എം ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top