14 November Wednesday
പൊസളികെയിലെ റോഡ്‌ സഞ്ചാരയോഗ്യമാക്കണം

ബെള്ളൂർ പഞ്ചായത്തിനുമുന്നിൽ ജനകീയപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

പൊസളികെയില്‍ പഞ്ചായത്ത് ആസ്തിയിലുള്ള റോഡ്‌ ഏറ്റെടുത്ത് നവീകരിച്ച്‌ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ ബെള്ളൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഏരിയാസെക്രട്ടറി സിജി മാത്യു ഉദ്‌ഘാടനം ചെയ്യുന്നു

 

 
മുള്ളേരിയ 
പൊസളികെയില്‍  പഞ്ചായത്ത് ആസ്തിയിലുള്ള റോഡ്‌ ഏറ്റെടുത്ത്  നവീകരിക്കുകയും പട്ടികജാതി കോളനിയിയിലേക്കുള്ള റോഡ്‌ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം ബെള്ളൂര്‍ ലോക്കല്‍കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. 
കനത്ത മഴയെ കൂസാതെ സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ അണിചേർന്നു. റോഡിന് വേണ്ടി രാഷ്ട്രീയം മാറ്റിയുള്ള പോരാട്ടത്തിന് തയ്യാറാണെന്ന്‌ സമരക്കാര്‍ പ്രഖ്യാപിച്ചു. ഭൂവുടമയ്ക്ക് അനുകൂലമായ പഞ്ചായത്ത്‌ ഭരണസമിതിയുടെ നിലപാട് തിരുത്തണം. പാവങ്ങള്‍ക്ക് റോഡ്‌ നല്‍കുന്ന വിഷയത്തില്‍ അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സിപിഐ എം ഏരിയാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. സൂപ്പി അധ്യക്ഷനായി. കെ ശങ്കരന്‍, ബി കെ നാരായണന്‍, പി രവീന്ദ്രന്‍, സി കെ കുമാരന്‍, കെ ജയന്‍, എം ഗോപാലന്‍, പികെഎസ് ഏരിയാസെക്രട്ടറി സന്തോഷ്‌ ആദൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം ഉഷ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top