15 November Thursday

പുതുവര്‍ഷ സമ്മാനമായി സ്നേഹവീട് ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018
ഉദുമ > നിമിതയ്ക്കും മനിഷയ്ക്കും മാളവികയ്ക്കും അന്തിയുറങ്ങാന്‍ സുരക്ഷിത വീടായി. പുതുവര്‍ഷ സമ്മാനമായി സ്നേഹവീടിന്റെ താക്കോല്‍ ചൊവ്വാഴ്ച രാവിലെ പത്തിന് കൈമാറും. ബാര ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥിനികളാണ് മൂവരും. മൈലാട്ടി അടുക്കത്തുവയലിലെ കൂലിത്തൊഴിലാളിയായ രാഘവന്റെയും ചന്ദ്രാവതിയുടെയും മക്കളായ മാളവിക ആറിലും മനീഷയും നിമിതയും പത്തിലുമാണ് പഠിക്കുന്നത്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന കൂരയില്‍ താമസിക്കുന്ന ഇവരുടെ ജീവതകഥ മാധ്യമങ്ങളിലൂടെയാണ് സഹപാഠികള്‍ അറിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ ഇടമില്ലെന്ന തിരിച്ചറിവില്‍ നന്മയുടെ തൂവലുകള്‍കൊണ്ട് ബാര ജിഎച്ച്എസിലെ പിടിഎയും നാട്ടുകാരും ചേര്‍ന്ന് സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ കല്ലുകള്‍കൊണ്ട് നാല് ലക്ഷത്തോളും രൂപ ചെലവിലാണ് സ്നേഹവീട് കെട്ടിയുയര്‍ത്തിയത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി താക്കോല്‍ദാനം നിര്‍വഹിക്കും.
പ്രധാന വാർത്തകൾ
Top