Top
27
Saturday, May 2017
About UsE-Paper

എംടിക്കെതിരെ സംഘപരിവാര്‍ ഭീഷണി; നാടെങ്ങും പ്രതിഷേധ കൂട്ടായ്മ

Saturday Dec 31, 2016
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > എം ടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര ഭീഷണിക്കെതിരെ പുരോഗമനകലാസാഹിത്യസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യം ആദരിക്കുന്ന എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എംടിയെ നോട്ടുപ്രതിസന്ധിയെക്കുറിച്ചു പ്രതികരിച്ചതിന്റെ പേരില്‍ ഹീനമായ നിലയില്‍ അധിക്ഷേപിക്കുന്നത് സാംസ്കാരിക ഫാസിസമാണെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി എം കെ മനോഹരന്‍, എ വി അജയകുമാര്‍, ടി പി വേണുഗോപാല്‍, കെ പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ മാച്ചേരി സ്വാഗതം പറഞ്ഞു.   

Related News

കൂടുതൽ വാർത്തകൾ »