20 September Thursday

ലീഗ് ഓഫീസിലെ ബോംബ‌് സ‌്ഫോടനം പ്രത്യേക അന്വേഷക സംഘം തെളിവെടുപ്പ‌് തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018
ഇരിട്ടി
ഇരിട്ടി പുതിയ ബസ‌്സ്റ്റാൻഡിലെ  ലീഗ് ഓഫീസായ സി എച്ച‌് സൗധത്തിലുണ്ടായ സ‌്ഫോടനത്തെക്കുറിച്ചും ആയുധങ്ങളും ബോംബും കണ്ടെത്തിയ സംഭവത്തെക്കുറിച്ചും പ്രത്യേക അന്വേഷക സംഘം തെളിവെടുപ്പാരംഭിച്ചു.  സമീപത്തെ  വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളും പൊലീസ്  സംഘം പരിശോധിച്ചു.  സംഭവത്തിൽ ലീഗ് ഓഫീസ് ചുമതലക്കാരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ‌്  കേസെടുത്തിരുന്നു.  ചിലരിൽനിന്ന‌് വ്യാഴാഴ‌്ച  മൊഴിയെടുത്തു. ഏതാനും പ്രവർത്തകർ നിരീക്ഷണത്തിലാണ‌്.  തലശേരി എഎസ‌്പി ചൈത്ര തെരേസ ജോൺ  സംഭവസ്ഥലം പരി ശോധിച്ചു. 
ശാസ‌്ത്രീയ രീതിയിലാണ‌് അന്വേഷണം പുരോഗമിക്കുന്നതെന്ന‌് പൊലീസ‌് വൃത്തങ്ങൾ സൂചിപ്പിച്ചു. ഫോറൻസിക‌്, സയന്റിഫിക‌് റിപ്പോർട്ടുകൾ കിട്ടുന്നതോടെ പൊട്ടിയ ബോംബുകളുടെ ഘടന മനസിലാക്കാനാവും.  സംഭവം നടന്നയുടൻ നവമാധ്യമങ്ങളിലടക്കം സമീപ കെട്ടിടത്തിലാണ‌് സ‌്ഫോടനം, എയർ കണ്ടിഷണർ കംപ്രസർ പൊട്ടിത്തെറിച്ചു എന്നീ നിലകളിൽ വ്യാപിച്ച പ്രചാരണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട‌്.  പൊലീസ‌് ഇടപെട്ട‌് തുരുമ്പിച്ച ആയുധങ്ങളും ബോംബുകളും സ്ഥലത്തെത്തിച്ച‌് ലീഗിനെതിരെ സിപിഐ എം സഹായത്തോടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും  നവമാധ്യമങ്ങളിൽ പരാമർശമുണ്ടായി.   ഈ പരാമർശം പിന്നീട‌് നീക്കം ചെയ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top