14 December Friday

കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പ‌് എസ‌്എഫ‌്ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
കണ്ണൂർ
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വെള്ളിയാഴ്‌ച  നടക്കുന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ എസ്എഫ്ഐ തെരെഞ്ഞടുപ്പ് പ്രചാരണം നടത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ മതതീവ്രവാദികൾ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓർമകൾ ഇരമ്പുന്ന കലാലയങ്ങളിൽ അഭിമന്യുവിന്റെ പ്രസ്ഥാനത്തെ വിദ്യാർഥികൾ ഒന്നടങ്കം നെഞ്ചേറ്റുകയാണ്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 24 കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ  വിജയിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ്, മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യകിരൺ, പയ്യന്നൂർ ഡബ്ല്യൂ എച്ച് ഒ, പയ്യന്നൂർ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ് പയ്യന്നൂർ, പിലാത്തറ കോ ഓപ്പറേറ്റീവ‌് കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആർഡി, ഔവ്വർ കോളേജ് തിമിരി, ഇരിട്ടി ഇ എം എസ് ഐഎച്ച്ആർഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആർഡി, പുറക്കളം ഐഎച്ച്ആർഡി, ആംസ്റ്റക‌് കല്യാശേരി, മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസ്, ഐടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് മയ്യിൽ, ഐടിഎം ഇൻസ്റ്റിറ്റ്യൂട്ട് മയ്യിൽ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു. തലശേരി ഗവ. ബ്രണ്ണൻ കോളേജ്, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളിൽ ഭൂരിഭാഗം മേജർ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു.  ഇത്തരത്തിൽ വർഗീയ സംഘടനകളെയും അരാഷ്ട്രീയ അരാജക സംഘടനകളെയും ക്യാമ്പസിൽനിന്നകറ്റി വിദ്യാർഥികൾ എസ്എഫ് ഐയെ നെഞ്ചേറ്റുകയാണ്.  മറ്റു കോളേജുകളിൽ വെള്ളിയാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികൾക്ക‌്  ഉജ്വലവിജയം സമ്മാനിക്കണമെന്നും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top