24 September Monday

ബസ്സുകളുടെ ധനശേഖരണ യാത്ര ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കണ്ണൂർ

പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാൻ സ്വകാര്യബസുകളുടെ യാത്ര ഇന്ന്. ജില്ലയിലെ ആയിരത്തിലധികം ബസുകളാണ് ഓടുന്നത്. വ്യാഴാഴ്ചത്തെ കലക്ഷൻ തുകയും തൊഴിലാളികളുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ‐ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള യാത്ര വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ ബിഒടി സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഫ്ളാഗ് ഓഫ് ചെയ്യും. മുഴുവൻ ബസ്സുടമകളും തൊഴിലാളികളും ഈ ഉദ്യമവുമായി സഹകരിക്കണമെന്ന് കോ‐ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എം വി വത്സലൻ, രാജ്കുമാർ കരുവാരത്ത് എന്നിവർ അഭ്യർഥിച്ചു.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെയും ലിമിറ്റഡ് സ്റ്റോപ്പ് ബസ് അസോസിയേഷന്റെയും യാത്ര വ്യാഴാഴ‌്ച രാവിലെ 8.30ന് കണ്ണൂർ ബിഒടി ബസ് സ്റ്റാൻഡിൽ കലക്ടർ മീർ മുഹമ്മദലി ഫ്ളാഗ് ഓഫ് ചെയ്യും. ധനശേഖരണം വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് പി പവിത്രൻ, ചെയർമാൻ പി ജെ സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിച്ചു. 
പ്രധാന വാർത്തകൾ
Top