22 September Saturday

പാചകത്തൊഴിലാളികളുടെ ഡിഡിഇ ഒാഫീസ‌് മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

പാചകത്തൊഴിലാളികൾ ഡിഡിഇ ഒാഫീസിലേക്ക‌് നടത്തിയ മാർച്ച‌് എം സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

കണ്ണൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച‌് നൂറ‌് കണക്കിന‌് പാചകത്തൊഴിലാളികൾ ഡിഡിഇ ഒാഫീസിലേക്ക‌് മാർച്ച‌് നടത്തി. ജില്ലാ പാചകത്തൊഴിലാളി യൂണിയ (സിഐടിയു)ന്റെ നേതൃത്വത്തിൽ നടന്ന മാർച്ച‌് എം സുരേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. കെ ലീല അധ്യക്ഷയായി. സി രവീന്ദ്രൻ, കെ ഗൗരി എന്നിവർ സംസാരിച്ചു. കെ വി ദേവി സ്വാഗതം പറഞ്ഞു. 
സ‌്കൂൾ പാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, 250 കുട്ടികൾക്ക‌് ഒരു തൊഴിലാളി എന്ന നിലയിൽ നിയമനം നടത്തുക, ക്ഷേമനിധിയും പെൻഷനും അനുവദിക്കുക, എല്ലാമാസവും പത്താംതിയതിക്കകം വേതനം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് മാർച്ച‌്.
പ്രധാന വാർത്തകൾ
Top