19 November Monday

ആറളത്ത‌് നടീൽ വസ‌്തുക്കൾ ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Friday Jun 29, 2018
ഇരിട്ടി
 ആറളം ഫാമിങ‌് കോർപറേഷൻ ഓഫ് കേരളയിൽ നടീൽ വസ്തുക്കൾ വിൽപനക്ക് തയ്യാറായി. തെങ്ങ്, കവുങ്ങ്, കൊക്കോ, കുരുമുളക്, മാവ്, പ്ലാവ്, സപ്പോട്ട എന്നീയിനങ്ങളിൽ കിളർപ്പിച്ച അത്യുൽപാദന ശേഷിയുള്ള നടീൽ വസ്തുക്കളാണ് സജ്ജമായത്. 
ഗ്രാഫ്റ്റിനങ്ങളാണ് ഫലവൃക്ഷത്തൈകൾ. കശുമാവ്, വിവിധയിനം പപ്പായ, ഉറുമാമ്പഴം തൈകളും തയ്യാറാവുന്നു. ഇവ ജൂലൈ രണ്ടാംവാരത്തിൽ  നടാൻ പാകത്തിൽ വളർച്ചയെത്തും.  നേഴ്സറിയിൽ ഒരു ലക്ഷം തൈകൾ വിവിധയിനങ്ങളിലുണ്ട്. ഔഷധ സസ്യങ്ങളും വിൽപ്പനക്കുണ്ട്.
കുറ്റ്യാടി ഇനം പോളിബാഗ് തെങ്ങിൻ തൈക്ക് 120, അല്ലാത്തതിന് 80 രൂപക്കാണ് വിൽപ്പന. 63,000 തൈകൾ വിൽപനക്കുണ്ട്. മോഹിത്നഗർ, മംഗള, ശ്രീമംഗള കവുങ്ങിനങ്ങളുണ്ട്. മോഹിത് നഗറിന് 35, മറ്റിനത്തിന് 25 രൂപ തോതിലാണ് വില. പ്രിയങ്ക, ധന, അമൃത വിഭാഗങ്ങളിലാണ് കശുമാവ് തൈകൾ. ഒരെണ്ണത്തിന് 50 രൂപ. മറ്റിനങ്ങളുടെ പേരും വിലയും(ബ്രാക്കറ്റിൽ)
കൊക്കോ ഗ്രാഫ്റ്റ് (20, 30), കരുമുളക് കൊടി (12), അനോന (20), കുടംപുളി ഗ്രാഫ്റ്റ് (80), ഉറുമാമ്പഴം(80), ആര്യവേപ്പ് (30), സർവസുഗന്ധി (40), മാവ് (ഗ്രാഫ്റ്റ്﹣ 60), കുറ്റിക്കുരുമളക് (80), കറിവേപ്പില (25), നെല്ലി (30), പപ്പായ (40), ലക്ഷ്മിതരു (60).
ഫാം സെൻട്രൽ നേഴ‌്സറിയിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയാണ് വിൽപ്പനയെന്ന് ഫാം എംഡി കെ പി വേണുഗോപാൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top