23 April Monday

മുഖ്യമന്ത്രി 29, 30 തിയതികളില്‍ ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2017
കണ്ണൂര്‍ > മുഖ്യമന്ത്രി പിണറായി വിജയന്‍ 29, 30 തിയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 29ന് രാവിലെ ഒമ്പതിന് പിണറായി കളരി ഉഴിച്ചില്‍ കേന്ദ്രം ശിലാസ്ഥാപനം.പത്തിന് ഗവ. ബ്രണ്ണന്‍ കോളേജ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം. 10.45 ചിറക്കുനിയില്‍ ധര്‍മടം കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം. 11.30 എ കെ ജി മെമ്മോറിയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനവും ബിപിസിഎല്‍ നല്‍കിയ ബസ്സിന്റെ താക്കോല്‍ദാനവും. 12.15 പിണറായി ഓലയമ്പലത്ത് ഇ എം എസ് സ്മാരക വായനശാല സ്റ്റേജ് ഉദ്ഘാടനം. പകല്‍ മൂന്നിന് മാവിലായിയില്‍ എ കെ ജി സഹകരണ ആശുപത്രി പാരാമെഡിക്കല്‍ കോഴ്സുകളുടെ ഉദ്ഘാടനം. 4- വേങ്ങാട് എന്‍ഐഎസ്എല്‍പിസ്കൂള്‍ കെട്ടിടം ഉദ്ഘാടനം. 5.30 കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം.
30ന് രാവിലെ ഒമ്പതിന്  കണ്ണൂരില്‍ വിമാനത്താവള റോഡുകളുടെ അവലോകനയോഗം. പത്തിന് കണ്ണൂര്‍ സര്‍വകലാശാല ദേശിയ സെമിനാര്‍- കണ്ണൂര്‍ ആസ്ഥാനത്ത്. 11ന് കണ്ണൂര്‍ തളാപ്പില്‍ ഗ്രാന്മ എന്‍ഡ്യൂറന്‍സ് അക്കാദമി ഉദ്ഘാടനം. 12ന് തലശേരി വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം. പകല്‍ മൂന്നിന് പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം. അഞ്ചിന് തലശേരിയില്‍ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റരുടെ പ്രതിമാ അനാഛാദനം, ആറിന് കെഎഫ്സി പ്രവാസി ചിട്ടി ഉദ്ഘാടനവും കുടുംബസംഗമവും.   

 

പ്രധാന വാർത്തകൾ
Top