14 November Wednesday

പുഴയോരം വിണ്ടുകീറി; പാമ്പുരുത്തി കരയിടിച്ചിൽ ഭീഷണിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

 കൊളച്ചേരി

വളപട്ടണം പുഴയിയിലെ  പാമ്പുരുത്തി ദ്വീപ‌് കരയിടിച്ചിൽ ഭീഷണിയിൽ.  ദ്വീപിന്റെ കിഴക്ക് ഭാഗത്തെ പുഴയോരം പലയിടങ്ങളിലായി വിണ്ടുകീറിയ നിലയിലാണ‌്.  തെങ്ങുകൾ ഏതുസമയവും  പുഴയിലേക്ക് കടപുഴകി വീഴുമെന്ന അവസ്ഥയിലാണ്. ഒരു തെങ്ങ് പുഴയിലേക്ക് കടപുഴകുമ്പോൾ അര സെന്റോളം ഭൂമിയും അലിഞ്ഞില്ലാതാവുകയാണ്. കരിങ്കൽ ഭിത്തി ഇല്ലാത്തതാണ് കരയിടിച്ചലിന് കാരണം. 
 വർഷങ്ങൾക്ക് മുമ്പ് കരിങ്കൽ ഭിത്തി നിർമിച്ചിരുന്നെങ്കിലും അവ  വെള്ളത്തിനടിയിലായി. പാമ്പുരുത്തിയുടെ സമീപത്തെ മറ്റു രണ്ട് ദ്വീപിലും കരയിടിച്ചിൽ രൂക്ഷമാണ്. 
മലയോരത്ത് ഉരുൾ പൊട്ടലുണ്ടായപ്പോൾ ആഴ്ചയിൽ  മൂന്നുതവണയാണ്  വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയത്. ശക്തമായ ഒഴുക്കിൽ ഈ ദ്വീപുകളിലെ നിരവധി തെങ്ങുകളാണ്  കടപുഴകിയത്. ദ്വീപിനെ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകുമെന്ന് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ പറഞ്ഞു. 
പ്രധാന വാർത്തകൾ
Top