19 September Wednesday

ജോയന്റ് ആർടിഒ ഓഫീസ് ഇരിട്ടിയിൽ പ്രവൃത്തി പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
ഇരിട്ടി
പുതിയ ജോയിന്റ് ആർടിഒ ഓഫീസ് സജ്ജീകരിക്കുന്ന പ്രവൃത്തി  പുരോഗമിക്കുന്നു. ഇരിട്ടി നേരമ്പോക്ക് റോഡിലെ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിലെ മിനി ഹാളിലാണ് ജോയിന്റ് ആർടിഒ ഓഫീസ് ക്രമീകരിക്കുന്നത്. ജോയിന്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  വിഭാഗങ്ങൾക്ക് തൽക്കാലത്തേക്ക് ഓരോ ക്യാബിൻ തയ്യാറാക്കുകയാണ്. ഉദ്ഘാടനത്തോടെ ഈ തസ്തികകളിൽ ഒരാൾ വീതം കൂടുതലായെത്തും. രണ്ട് ക്ലർക്കുമാർക്കുള്ള സൗകര്യവും പണമടക്കാനുള്ള സൗകര്യപ്രദമായ കൗണ്ടറും ഒരുങ്ങുന്നു. കണ്ണൂർ നിർമിതി കേന്ദ്രയാണ് ഓഫീസ്   ഒരുക്കുന്നത്. കണ്ണൂർ റബ് കോയിൽ ജോയിന്റ് ആർടിഒ ഓഫീസിലേക്കുള്ള ഫർണിച്ചറുകളും തയ്യാറാക്കുന്നുണ്ട്. ജൂലൈ 15നകം പ്രവൃത്തി  പൂർത്തിയാക്കും. ആഗസ‌്റ്റിൽ   ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് ആറ് പുതിയ ജോ. ആർടിഒ ഓഫീസുകളാണ് അനുവദിച്ചത്. കാസർകോട‌് ജില്ലയിൽ വെള്ളരിക്കുണ്ടിലും പുതിയ ഓഫീസുണ്ട്‌.
പ്രധാന വാർത്തകൾ
Top