Top
19
Sunday, November 2017
About UsE-Paper

ട്രേഡ് യൂണിയന്‍ സമരസന്ദേശ ജാഥ സമാപിച്ചു

Friday Oct 27, 2017
വെബ് ഡെസ്‌ക്‌
ട്രേഡ് യൂണിയന്‍ പ്രചാരണ ജാഥയുടെ കണ്ണൂരില്‍ നടന്ന സമാപന സമ്മേളനം കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍ > ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒമ്പതുമുതല്‍ 11 വരെ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന മഹാധര്‍ണയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച സമരസന്ദേശ ജാഥ സമാപിച്ചു. വിലക്കയറ്റം തടയുക, പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുക, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, ബോണസ് ഇപിഎഫ് ഗ്രാറ്റിവിറ്റി എന്നിവയുടെ പരിധി എടുത്തുകളയുക, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. 

സിഐടിയു ജില്ലാ പ്രസിഡന്റ് സി കൃഷ്ണന്‍ എംഎല്‍എ ലീഡറായ ജാഥ ചൊവ്വാഴ്ച കരിവെള്ളൂരില്‍നിന്ന് തുടങ്ങി വ്യാഴാഴ്ച കണ്ണൂരില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ കട്ടേരി പ്രകാശന്‍ അധ്യക്ഷനായി. സി കൃഷ്ണന്‍ എംഎല്‍എ, താവം ബാലകൃഷ്ണന്‍, ആലിക്കുഞ്ഞി പന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ സി കൃഷ്ണന്‍ എംഎല്‍എ,മാനേജര്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ഡെപ്യൂട്ടി ലീഡര്‍ എസ്ടിയു ജില്ലാ സെക്രട്ടറി ആലികുഞ്ഞി പന്നിയൂര്‍, വി വി ശശീന്ദ്രന്‍, കെ മനോഹരന്‍, പി ലക്ഷ്മണന്‍, കെ ബാലകൃഷ്ണന്‍, പാലക്കല്‍ സാഹിര്‍, എം കെ ജയരാജന്‍, കെ അശോകന്‍, മേരി ജോബ്, എ കെ ജയപ്രകാശ്, എം ഉണ്ണികൃഷ്ണന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പില്‍ സി ബാലന്‍ അധ്യക്ഷനായി. ടി ശശി സ്വാഗതം പറഞ്ഞു. കൊട്ടയോടി സി പ്രദീപ്കുമാര്‍ അധ്യക്ഷനായി. കുറ്റിച്ചി പ്രേമന്‍ സ്വാഗതം പറഞ്ഞു. പാനൂര്‍ രവീന്ദ്രന്‍ കുന്നോത്ത് അധ്യക്ഷനായി. ഇ വിജയന്‍ സ്വാഗതം പറഞ്ഞു. ചൊക്ളി കാന ബാലന്‍ അധ്യക്ഷനായി. സി വിജേഷ് സ്വാഗതം പറഞ്ഞു. മാഹിയില്‍ കെ മോഹനന്‍ സ്വാഗതം പറഞ്ഞു. ഹാരീസ് പന്തിരിയാട്ട് സ്വാഗതം പറഞ്ഞു. തലശേരിയില്‍ പി ജനാര്‍ദനന്‍ അധ്യക്ഷനായി. എം ഗോപി സ്വാഗതം പറഞ്ഞു. എരഞ്ഞോളി കണ്ട്യന്‍ ഭാസ്കരന്‍ അധ്യക്ഷനായി. വി രമേശ്ബാബു സ്വാഗതം പറഞ്ഞു. 
പിണറായി കെ പ്രഭാകരന്‍ അധ്യക്ഷനായി. ടി പ്രസാദ് സ്വാഗതം പറഞ്ഞു. മമ്പറത്ത് സുധാകരന്‍ അധ്യക്ഷനായി. മുരിഞ്ഞോളി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. പെരളശേരി എ മഹീന്ദ്രന്‍ അധ്യക്ഷനായി. ആച്ചാണ്ടി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.ചക്കരക്കല്ലില്‍ കല്ലേന്‍ ദാമോദരന്‍ അധ്യക്ഷനായി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വാരത്ത് കെ രാഘവന്‍ അധ്യക്ഷനായി. പി പി അശോകന്‍ സ്വാഗതം പറഞ്ഞു. ചൊവ്വയില്‍ പി ലക്ഷ്മണന്‍ അധ്യക്ഷനായി. പുഞ്ചേന്‍ വത്സന്‍ സ്വാഗതം പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »