20 September Thursday

49 ലക്ഷത്തോളം രൂപ ശേഖരിച്ചു ലൈബ്രറി കൗൺസിൽ ദുരിതാശ്വാസ നിധി ശേഖരണ യാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
കണ്ണൂർ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലൈബ്രറികൾ നൽകുന്ന സഹായം ശേഖരിക്കുന്ന യാത്ര തുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ ഒരുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ആദ്യദിന യാത്രയിൽ 49  ലക്ഷത്തോളം രൂപ ശേഖരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു, എ പങ്കജാക്ഷൻ, മനോജ്കുമാർ പഴശ്ശി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഫണ്ട് ഏറ്റുവാങ്ങി. 
പാനൂർ ബസ‌്സ്റ്റാൻഡ‌് പരിസരത്തുനിന്ന് തുടങ്ങിയ യാത്ര കണ്ണൂരിൽ സമാപിച്ചു. ഫണ്ട് ശേഖരണ യാത്രാ പരിപാടി പാനൂർ നഗരസഭാ ചെയർമാൻ കെ  വി റംല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അധ്യക്ഷനായി. മുൻ മന്ത്രി കെ പി മോഹനൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ, സെക്രട്ടറി പി കെ ബൈജു, താലൂക്ക് സെക്രട്ടറി സി സോമൻ കൗൺസിലർ കെ കെ സുധീർ എന്നിവർ സംസാരിച്ചു. പവിത്രമൻ മൊകേരി സ്വാഗതവും ബാലൻ കാഞ്ഞായി നന്ദിയും പറഞ്ഞു. 
  തലശേരിയിൽ എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി സോമൻ അധ്യക്ഷനായി. മുകുന്ദൻ മഠത്തിൽ സ്വാഗതവും സി വി സുധാകരൻ നന്ദിയും പറഞ്ഞു. എ സുധ പങ്കെടുത്തു. കൂത്തുപറമ്പിൽ നഗരസഭാ ചെയർമാൻ വി എം സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ പി പ്രദീപ്കുമാർ അധ്യക്ഷനായി. ഇ നാരായണൻ സ്വാഗതവും പി വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മട്ടന്നൂരിൽ നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പി കെ ഗോവന്ദൻ അധ്യക്ഷനായി. അബൂട്ടി ഹാജി സംസാരിച്ചു. മനോജ്കുമാർ പഴശ്ശി സ്വാഗതവും വി എം സത്യേന്ദ്രൻ നന്ദിയും പറഞ്ഞു. ഇരിട്ടിയിൽ കെ പി രാമകൃഷ്ണൻ അധ്യക്ഷനായി. രഞ്ചിത്ത് കമൽ സ്വാഗതവും കെ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.  ശ്രീകണ‌്ഠപുരത്ത് ടി പി കുഞ്ഞിക്കണ്ണൻ, പി ജനാർദനൻ എന്നിവർ സംസാരിച്ചു. വി സി അരവിന്ദാക്ഷൻ അധ്യക്ഷനായി. ഇ കെ അജിത്ത് കുമാർ സ്വാഗതവും കെ കൃഷ്ണൻ നന്ദിയും പറഞ്ഞു. മലപ്പട്ടത്ത് എ കെ ചന്ദ്രൻ സ്വാഗതവും എ പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു. മയ്യിലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാധിക ഉദ്ഘാടനം ചെയ്തു. പി കെ വിജയൻ അധ്യക്ഷനായി. വി മനോമോഹനൻ സ്വാഗതം പറഞ്ഞു. പുതിയതെരുവിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ ഉദ്ഘാടനം ചെയ്തു. സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി. പി സോമൻ സ്വാഗതവും കെ ശ്രീധരൻ നന്ദിയും പറഞ്ഞു. ചക്കരക്കല്ലിൽ പി ധർമൻ അധ്യക്ഷനായി. ഇ ചന്ദ്രൻ സംസാരിച്ചു. കെ ശിവദാസൻ സ്വാഗതവും പി സഹദേവൻ നന്ദിയും പറഞ്ഞു. കണ്ണൂരിൽ സമാപന പരിപാടി പി കെ ബൈജു ഉദ്ഘാടനം ചെയ്തു. എ ഒ പ്രസന്നൻ അധ്യക്ഷനായി. എ പങ്കജാക്ഷൻ സ്വാഗതവും ഇ കെ സിറാജ് നന്ദിയും പറഞ്ഞു. 
തിങ്കളാഴ്ച വൈകിട്ട‌് 4.30, മാതമംഗലം, 5.30 ചെറുപുഴ, 6  മാത്തിൽ. ചൊവ്വാഴ്ച വൈകിട്ട‌് അഞ്ചിന് പയ്യന്നൂർ പബ്ലിക്ക് ലൈബ്രറി, ബുധനാഴ്ച മാടായി എന്നിവിടങ്ങളിൽനിന്ന് ഫണ്ട് സ്വീകരിക്കും. ശേഖരിച്ച തുക സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖേന അടുത്ത ദിവസം മുഖ്യമന്ത്രിക്ക് കൈമാറും.
പ്രധാന വാർത്തകൾ
Top