17 November Saturday

ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ വേതനം നല്‍കി തെലങ്കാന പൊലീസുകാരനും

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
കണ്ണൂർ
പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി തെലങ്കാന പൊലീസുകാരനും.  ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാർമിനാർ പൊലീസ് സ്‌റ്റേഷൻ കോൺസ്റ്റബിൾ തുടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയത്.  ചെക്ക് തന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്  കൈമാറി. എസ്എച്ച്ഒയാണ് ഇതിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. തുക കൈമാറുന്ന ചിത്രം പോലീസ് സൈറ്റിൽ പ്രസിദ്ധീകരിച്ചതു മുതൽ അഭിനന്ദനവുമായി നിരവധി ഫോൺവിളികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കണ്ണൂർ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൺ മന്ത് ഫോർ കേരള (കേരളത്തിനായി ഒരു മാസം) എന്ന പേരിൽ നേരത്തേ ക്യാംപയിൻ ആരംഭിച്ചിരുന്നു. ജീവനക്കാർ തങ്ങളുടെ ഒരു മാസത്തെ വേതനം ദുരിതബാധിതരുടെ പുനരധിവാസത്തിനായി നൽകാൻ ആഹ്വാനം ചെയ്യുന്ന ക്യാംപയിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. സർക്കാർ ജീവനക്കാർക്കു പുറമെ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവരും ക്യാംപയിന്റെ ഭാഗമാവാൻ  മുന്നോട്ടുവന്നു. 
തെലങ്കാന ഗസറ്റഡ് ഓഫീസർമാരുടെ അസോസിയേഷൻ അവരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ  നൽകിയിരുന്നു. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ കലക്ടറേറ്റ് ജീവനക്കാരും ഒരു ദിവസത്തെ വേതനം  ദുരിത ബാധിതർക്കായി നൽകിയതായി  കലക്ടർ മീർ മുഹമ്മദലി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top