24 September Monday

വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
തലശേരി 
തലശേരി ടൗണിൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ കഞ്ചാവ് വലിച്ചുകൊണ്ടിരിക്കുന്നവരും വിൽപ്പനക്കാരുമടക്കം  13 പേർ പിടിയിൽ. ഇവരിൽ ഏഴുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒരാളെ കോടതി റിമാൻഡ‌് ചെയ്തു. പിടിയിലായ അഞ്ച് സ്കൂൾ വിദ്യർഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശിച്ചു. 
സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉപഭോക്താക്കളടക്കമുള്ളവർ വലയിലായത്. സ്കൂൾ പരിസരത്തുനിന്ന‌് കഞ്ചാവ് വലിക്കുകയായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ഷംനാസ്, കുറ്റിക്കകം സ്വദേശി സുജീഷ്, ചക്യത്ത്മുക്കിലെ ഷാനവാസ്, മുഴപ്പിലങ്ങാട്ടെ സാജിദ് എന്നിവരേയും വിൽപ്പനക്കായി സജ്ജീകരിച്ച ഏഴ് പാക്കറ്റ് കഞ്ചാവുമായി മുഴപ്പിലങ്ങാട്ടെ അർഷാദിനെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
Top