14 December Friday

ക്യാമ്പസ് ഫ്രണ്ട‌് അക്രമം: എസ‌്എഫ‌്ഐ പ്രവർത്തകന‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018
തളിപ്പറമ്പ്
എസ്എഫ്‌ഐ പ്രവർത്തകനെ ക്യാമ്പസ് ഫ്രണ്ടുകാർ ആക്രമിച്ചു. നാഷണൽ കോളേജ് ഡിഗ്രി ഒന്നാംവർഷ വിദ്യാർഥി ഏഴോം സ്വദേശി സലീലി (18)നെയാണ്  ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ ആക്രമിച്ചത്. ചൊവ്വാഴ്ച പകൽ 1.30ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാൻഡിലേക്ക് വരുന്നതിനിടെയാണ് സംഭവം. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. മുഖത്തും കൈക്കും ദേഹത്തും പരിക്കേറ്റ സലീലിനെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കേന്ദ്രീകരിച്ച്  വർഗീയ പ്രചാരണംഅഴിച്ച്‌വിട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം ക്യാമ്പസ് ഫ്രണ്ടുകാർ നടത്തിയിരുന്നു. ഇതിനെതിരെ ക്യാമ്പസുകളിൽ എസ്എഫ്‌ഐ ക്യാമ്പയിൻ പ്രവർത്തനം നടത്തിയിരുന്നു. ഇതിൽ വിറളിപൂണ്ടാണ് ക്യാമ്പസ് ഫ്രണ്ടുകാർ അക്രമം അഴിച്ചുവിട്ടത്. 
സംഭവത്തിൽ ഉൾപ്പെട്ടെ മുഴുവൻ ക്രിമിനലുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു. 
 എസ്എഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഏരിയാകമ്മിറ്റി  നേതൃത്വത്തിൽ  പ്രകടനം നടത്തി. മൂത്തേടത്ത് സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം ടൗണിൽ സമാപിച്ചു. യോഗത്തിൽ നന്ദകിഷോർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഐ ശ്രീകുമാർ, മനുസേവ്യർ എന്നിവർ സംസാരിച്ചു. ബിനിൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
Top