19 September Wednesday

ദുരിതാശ്വാസ ഫണ്ട് ശേഖരണ യാത്ര നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കണ്ണൂർ 
ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിശേഖരണ യാത്ര ഞായറാഴ‌്ച നടക്കും. രാവിലെ 9.30ന് പാനൂർ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്യും. 10.15ന് തലശേരി സ്‌പോർട്ടിങ‌് യൂത്ത്‌സ് ലൈബ്രറിയിൽ എ എൻ ഷംസീർ എംഎൽഎ ലൈബ്രറികളിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങും.  വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ ഫണ്ട് ഏറ്റുവാങ്ങും.
    മേഖലാ കൺവൻഷനുകൾ പൂർത്തിയായി. മാടായിൽ താലുക്ക് സെക്രട്ടറി എം ബാലൻ ഉദ്ഘാടനം ചെയ്തു. എ ശ്രീധരൻ, കെ ജി വത്സലകുമാരി, പി എം കൃഷ്ണപ്രഭ, എ വി മണിപ്രസാദ്, കെ വിനോദ് എന്നിവർ സംസാരിച്ചു. ചെങ്ങൽ ഈസ്റ്റ് എ കെ ജി വായനശാല വനിതാ വേദി സമാഹരിച്ച 25,000 രൂപ സെക്രട്ടറി എം പുഷ്പ താലുക്ക് സെക്രട്ടറി എം ബാലന‌് കൈമാറി.
  പയ്യന്നൂർ പബ്ലിക്ക് ലൈബ്രറിയിൽ വൈക്കത്ത് നാരായണൻ, കെ ശിവകുമാർ, ടി വി നാരായണൻ എന്നിവർ സംസാരിച്ചു. പെരളം പൊതുജന വായനശാലയുടെ അമ്പതിനായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ വൈക്കത്ത് നാരായണന് കൈമാറി. കെപി പത്മനാഭൻ, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എരമത്ത് വൈക്കത്ത് നാരായണൻ, കെ ശിവകുമാർ, കെ ദിവാകരൻ എന്നിവരും ചെറുപുഴയിലും മാത്തിലും  വി എം ഗോപി, വൈക്കത്ത് നാരായണൻ, ആർപി ശ്രീധരൻ എന്നിവർ സംസാരിച്ചു. 
   നെരുവമ്പ്രം ഗാന്ധി സ്മാരക ലൈബ്രറിയുടെ  ഒരുലക്ഷം രൂപയുടെ ചെക്ക് പി കെ ശ്രീമതി എംപി ഏറ്റുവാങ്ങി. നടാൽ ഈരാണി പാലം സജീവൻ സ്മാരക ലൈബ്രറിയും ടിംബർ ബറ്റാലിയൻ സ്‌പോർട‌്സ‌് ക്ലബ്ബും 30,000 രൂപ നൽകി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ഇ ചന്ദ്രൻ ഏറ്റുവാങ്ങി. പായം ഗ്രാമീണ ലൈബ്രറിയിൽനിന്ന് 32,500 രൂപയും മണിക്കടവ് കൈരളി ഗ്രന്ഥാലയത്തിൽനിന്ന് 17,500 രൂപയും ചെറുവത്തലമെട്ട എ കെ ജി വായനശാലയിൽനിന്ന് 20,000 രൂപയും പി കെ ബൈജു ഏറ്റുവാങ്ങി. പാപ്പിനിശേരി പഴഞ്ചിറ യുവതരംഗ് ക്ലബ‌് ആൻഡ‌് വായനശാലയുടെ 1,50,000 രൂപയുടെ ചെക്ക്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി പി കെ ബൈജുവിന് കൈമാറി.  തലശേരി കുട്ടിമാക്കൂൽ ശ്രീനാരായണ ശക്തിധരാലയം മഠം 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top