23 July Monday

എ കെ ജി നേഴ്സിങ് കോളേജ് വിദ്യാര്‍ഥികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

ബിഎസ്സി നേഴ്സിങ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ എ കെ ജി നേഴ്സിങ് കോളേജിന് എം പ്രകാശന്‍ ട്രോഫി സമ്മാനിക്കുന്നു.

കണ്ണൂര്‍> കേരള ആരോഗ്യസര്‍വകലാശാലയുടെ ബിഎസ്സി നേഴ്സിങ് പരീക്ഷയില്‍ എ കെ ജി സഹകരണ നേഴ്സിങ് കോളേജിന് നൂറുശതമാനം വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും അനുമോദിച്ചു. നേഴ്സിങ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ എം പ്രകാശന്‍ ട്രോഫി സമ്മാനിച്ചു. 
വയക്കാടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ ടി ഭാസ്കരന്‍, കെ ലീല, പ്രിന്‍സിപ്പല്‍ ഷെല്ലി മാത്യു, വൈസ് പ്രിന്‍സിപ്പല്‍ അരുള്‍ മുരുകന്‍, ജാനറ്റ് പി ജയിംസ് എന്നിവര്‍ സംസാരിച്ചു. കെ വികാസ് സ്വാഗതവും എന്‍ ശശിധരന്‍ നന്ദിയും പറഞ്ഞു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top