Top
23
Tuesday, January 2018
About UsE-Paper

നഗരസഭ വിവരങ്ങള്‍ ഇനി ഫോണിലൂടെയും

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌
പയ്യന്നൂര്‍ > നഗരസഭയിലെ വികസന-ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിക്കുന്നതിനുള്ള ബ്രോഡ്കാസ്റ്റിങ് സംവിധാനം ഒരുങ്ങി. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന-ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ നഗരസഭ പരിധിയിലെ ജനങ്ങള്‍ക്ക് മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴി വോയ്സ് മെസേജായി ലഭിക്കും. ഒരേ സമയം ഒരു ലക്ഷം പേര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം 26ന് പകല്‍ രണ്ടിന്  കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനാകും.