24 September Monday

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

കണ്ണൂർ 

പുതിയതെരുമുതൽ താഴെ ചൊവ്വവരെയുള്ള ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്ന പരിഹാരത്തിന് എൽഡിഎഫ് സർക്കാർ നിരവധി പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണം.  താഴെ ചൊവ്വ പുതിയ പാലം നിർമാണം സർക്കാരിന്റെ വികസനത്തിലെ പൊൻതൂവലാണ്. ഈ വേഗതയിൽ മറ്റ് നിർമാണ പ്രവൃത്തികളും പൂർത്തീകരിക്കണം. 
  അരയമ്പേത്ത് ഒ ടി വിനീഷ് നഗറിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ  ഉദ്ഘാടനം ചെയ്തു. കെ കെ റിജു രക്തസാക്ഷി പ്രമേയവും പി അഖിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ശ്രുതി, പി അനുപ്, സി വിജേഷ്, പി കിരൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി വി കെ സനോജ് സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി എം ശ്രീരാമൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എൻ അനൂപ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ കെ വിനീഷ്, എം വി രാജീവൻ, ജില്ലാ ഭാരവാഹികളായ കെ വി ജിജിൽ, കെ വി ബിജു, പി പി ഷാജർ, കെ രമ്യ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.  
  നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കുക, പയ്യാമ്പലം ശ്മശാനത്തിലെ പ്രശ്നം പരിഹരിക്കുകയും രാത്രിയിലെ മദ്യപ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കുകയും ചെയ്യുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പി പി ഷൈനേഷ്, വിജി വിനീത, കെ സജേഷ്, വിഷ്ണു എന്നിവർ പ്രമേയം അവതരിപ്പിച്ചു.  സംഘാടക സമിതി ചെയർമാൻ കെ വി സതീശൻ സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
പ്രധാന വാർത്തകൾ
Top