മട്ടന്നൂര്‍ > ലൈറ്റ് അപ്രോച്ചിന് തൊട്ടടുത്ത താമസക്കാരായ 14 കുടുംബങ്ങളുടെ വീടും സ്ഥലവും കണ്ണൂര്‍ വിമാനത്താവളത്തിന് ഏറ്റെടുക്കണമെന്ന് ആവശ്യം. മട്ടന്നൂര്‍ വയലാട്ടിലെ 14 കുടുംബങ്ങളാണ് സുരക്ഷിത ജീവിതസൌകര്യമൊരുക്കാന് സ്ഥലവും വീടും വിമാനത്താവളത്തിനായി ഏറ്റെടുക്കണമെന്ന ആവശ്യവുമായെത്തിയത്.
സുപ്രധാനവും സുരക്ഷിത കേന്ദ്രവുമായ ലൈറ്റ് അപ്രോച്ചിന് സമീപം താമസം തുടരുന്നത് പ്രയാസമുണ്ടാക്കുകയാണെന്ന പരാതിയുമായാണ് കുടുംബങ്ങള്‍ രംഗത്തെത്തിയത്. നിലവില്‍ ഈ സ്ഥലത്തിന് തൊട്ടടുത്ത് വന്‍തോതില്‍ മണ്ണിട്ടുയര്ത്തിയതിനാല് വലിയ കുന്നിനടിയിലായ അവസ്ഥിയിലാണ് താമസക്കാര്‍. കാറ്റടിക്കുമ്പോള്‍ വീടുകളില്‍ മണ്ണും പൊടിയും അടിച്ചുകയറുന്നു. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ അതിശക്തമായ വെളിച്ചവും ശബ്ദവും കാരണം ഇവിടെ താമസം തുടരാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് സ്ഥലം ഏറ്റെടുത്ത് പുനരധിവാസ സൌകര്യം ഏര്‍പ്പെടുത്തണമെന്നും കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
ചെക്കിയോടന്‍ യശോദ, ചെക്കിയോടന്‍ ഭാര്‍ഗവി, ചൂരിയില്‍ അശോകന്, പീറ്റക്കണ്ടി നാണു, തോട്ടത്തില്‍ ദേവു, ചെക്കിയോടന്‍ അനില്‍കുമാര്‍, പി സൌമിനി, ചെക്കിയോടന്‍ ബാലന്, പത്രമ്പേത്ത് നളിനി, കെ പി അഷറഫ്, ആമേരി സീനത്ത്, ആമേരി മറിയം, ആമേരി സക്കീന തുടങ്ങിയവരാണ് “'കിയാല്‍' അധികൃതര്‍ക്കും ഇ പി ജയരാജന് എംഎല്‍എയ്ക്കും നിവേദനം നല്‍കിയത്. തുടര്‍ന്ന് എംഎല്‍എയുടെ നഗരസഭയിലെയും കീഴല്ലൂര്‍ പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെയും ശ്രദ്ധയില്‍പ്പെടുത്തി പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് എംഎല്‍എ അറിയിച്ചു. നഗരസഭാ വെസ്ചെയര്മാന് പി പുരുഷോത്തമന്, കെ ടി ചന്ദ്രന്,സി സജീവന്, എ ബി പ്രമോദ്, ടി രുധീഷ് എന്നിവരും എംഎല്എയോടൊപ്പമുണ്ടായി.