Top
22
Monday, January 2018
About UsE-Paper

സിനിമാ പ്രചാരണത്തിന് ചുമര്‍ചിത്രവും

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > ന്യൂജന്‍ കാലഘട്ടത്തില്‍ സിനിമാ പ്രചാരണത്തിന് പോസ്റ്റര്‍മാത്രമല്ല. ഇനി ചുമര്‍ചിത്രവും. ജനുവരിയില്‍ പുറത്തിറങ്ങുന്ന 'ആഭാസം' സിനിമക്കാണ് വേറിട്ട പ്രചാരണരീതി പരീക്ഷിക്കുന്നത്. താവക്കര ബൈപ്പാസില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ ചുമരില്‍ ചിത്രീകരിച്ചുകഴിഞ്ഞു. വാട്ടര്‍കളര്‍ ഉപയോഗിച്ചാണ് സിനിമാസംഘത്തിലെ ചിത്രകാരനായ സുജിത് വിജയകുമാര്‍ പോസ്റ്ററിനെ വെല്ലുന്ന ചിത്രം രചിച്ചത്. പറശ്ശിനിക്കടവ് സ്വദേശിയായ ജുബിത്ത് നമ്രടത്താണ് സിനിമയുടെ സംവിധായകന്‍. ബസ് യാത്രയുമായി ബന്ധപ്പെട്ടതാണ് ഉള്ളടക്കം. ബംഗളൂരുവിലും പരിസരത്തും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയില്‍ റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രചാരണാര്‍ഥം തിരുവനന്തപുരം, എറണാകുളം, മാവേലിക്കര എന്നിവിടങ്ങളിലും ചുമര്‍ചിത്രപരസ്യങ്ങള്‍ തയ്യാറാക്കുന്നുണ്ട്.