25 September Tuesday

ദുരിത ബാധിത മേഖലയിൽ മെഗാ മെഡിക്കൽ ക്യാമ്പുമായി തലശേരി സഹകരണ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
തലശേരി
തലശേരി സഹകരണ ആശുപത്രിയുടെയും  ഐആർപിസിയുടെയും സംയുക്താഭിമുഖ്യത്തിൽ ദുരിത ബാധിത മേഖലയിൽ സഹായ ഹസ്തവുമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കൊട്ടിയൂർ നീണ്ടു നോക്കിയിൽ   ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ അധ്യക്ഷനായി. രാവിലെ ഒമ്പതു  മുതൽ രണ്ടു  വരെയായിരുന്നു ക്യാമ്പ്. സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ രാജീവ് നമ്പ്യാർ (ന്യൂറോളജിസ്റ്റ് ),  സുധാകരൻ കോമത്ത് (സർജൻ),   ശ്രീജിത്ത് വളപ്പിൽ (ഇന്റർവെൺഷണൽ കാർഡിയോളജിസ്റ്റ്),   സന്ദീപ് ശ്രീധരൻ (നെഫ്രോളജിസ്റ്റ്),   മിനി ബാലകൃഷ്ണൻ (ഗൈനക്കോളജിസ്റ്റ്),   അരവിന്ദ് സി നമ്പ്യാർ (ജനറൽ മെഡിസിൻ),  ഹരികുമാർ (ഓർത്തോ പീഡിക്‌സ്),   അപർണ ബാലഗോപാൽ (പീഡിയാട്രിക്‌സ്),   സജീവ് കുമാർ (സൈക്യാട്രിസ്റ്റ്),  ശിശിര (ആർ എം ഒ),   കീർത്തന (ആർ എം ഒ),   നിതിൻ സെബാസ്റ്റ്യൻ (ആർഎംഒ),  ജയലക്ഷ്മി (ആർ എം ഒ), അർഷ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) തുടങ്ങിയവർ രോഗികളെ പരിശോധിച്ചു. 
ക്യാമ്പിൽ സൗജന്യ ലാബ്, ഫാർമസി, ആംബുലൻസ് സംവിധാനവും ഒരുക്കിയിരുന്നു. ദുരിതബാധിത മേഖലയിൽനിന്ന് നിരവധി ആളുകളാണ്   പങ്കെടുത്തത്.  തലശേരി സഹകരണ ആശുപത്രി ജനറൽ മാനേജർ ഇ എം മിഥുൻ ലാൽ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ  പി പ്രശാന്ത്, പി ആർ ഒ നിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top