26 September Wednesday

റൂബി ജൂബിലി സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018
തളിപ്പറമ്പ്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തലശേരി സെൻട്രൽ കൗൺസിൽ വാർഷികാഘോഷവും റൂബി ജൂബിലി സമാപന  സമ്മേളനവും  വിൻസെന്റ് ഡി പോൾ സൊസൈറ്റി അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ജനറൽ ജോസഫ് പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ‌് സെബാസ്റ്റ്യൻ വള്ളോപ്പള്ളി  ഹാളിൽ ചേർന്ന  സമ്മേളനത്തിൽ ദേശിയ പ്രസിഡന്റ് ഡോ. ജോൺസൺ വർഗിസ് അധ്യക്ഷനായി. 
വാർഷിക സമ്മേളനം അതിരൂപത സഹായ മെത്രാൻ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. ബാബു ജോസഫ് കൊട്ടാരം അധ്യക്ഷനായി.  വികാരി ജനറൽ ഡോ. അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടന്നു. 
വാർഷിക സമ്മേളനത്തിൽ മൈക്കിൾ ഡിക്രൂസ്, ബിനു വെളിയനാടൻ, വർഗിസ് തോമസ് കുരീപ്പുഴ, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കെ ടി ജോസഫ് കാരിക്കുന്നേൽ സ്വാഗതവും പൗലോസ് പറേടം നന്ദിയും പറഞ്ഞു. മുൻ നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു. റൂബി ജൂബിലി സമാപന  സമ്മേളനത്തിൽ  മോൺ ജോർജ് എളുക്കുന്നേൽ, ജോർജ് തയ്യിൽ, ഫാ അബ്രഹാം പോണോട്ട്, ജോമി തയ്യിൽ, ഡോ ജോസഫ് കാക്കരമറ്റത്തിൽ എന്നിവർ സംസാരിച്ചു. സ്മരണിക ഡോ. ജോൺസൺ വർഗിസ് പ്രകാശനം ചെയ്തു. ബേബി കളരിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു ജോസഫ് കൊട്ടാരത്തിൽ സ്വാഗതവും ബേബി കളരിക്കൽ നന്ദിയും പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ചവച്ച ഘടകങ്ങളെയും നേതാക്കളെയും ആദരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top