14 November Wednesday

പഴയകാല താരങ്ങൾക്ക്‌ ആദരമായി ‘സോക്കർ നൊസ്‌റ്റാൾജിയ’

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

 

 
മയ്യിൽ
ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആരവങ്ങൾക്കിടയിൽ ദേശത്തിന്റെ പഴയകാല സ്വപ‌്ന ടീമിന‌് ആദരമൊരുക്കി തായംപൊയിൽ സഫ‌്ദർ ഹാശ‌്മി സ‌്മാരക ഗ്രന്ഥാലയം. ലോകകപ്പ‌് ഫുട‌്ബോൾ മത്സരത്തെ  വരവേൽക്കാൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സോക്കറൂസ‌് കാർണിവലിന്റെ ഭാഗമായാണ‌് സോക്കർ നൊസ‌്റ്റാൾജിയ സംഘടിപ്പിച്ചത‌്. മുൻ എംപിയും കണ്ണൂർ ലക്കി സ‌്റ്റാറിന്റെ പഴയകാല താരവുമായ പന്ന്യൻ രവീന്ദ്രനാണ‌് പഴയകാല കളിക്കാരും സംഘാടകരും ഫുട‌്ബോൾ ആരാധകരും ഓർമകൾ പങ്കുവയ‌്ക്കുന്ന പരിപാടി ഉദ‌്ഘാടനം ചെയ‌്തത‌്. 
ഫുട‌്ബോൾ തൊഴിലാളി വർഗത്തിന്റെ കളിയാണെന്ന‌് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പരസ്യങ്ങൾ വഴി മാർക്കറ്റ‌് ചെയ്യാൻ തുടങ്ങിയപ്പോഴാണ‌് അത‌് സമ്പന്നന്റെ കളിയായത‌്. ലോകത്ത‌് 200 കോടി ജനങ്ങൾ ആസ്വദിക്കുന്ന മറ്റൊരു വിനോദമില്ല എന്നിടത്താണ‌് ഫുട‌്ബോൾ വലിയ വികാരമാവുന്നത‌്. കാറൽ മാർക‌്സ‌് ഹൃദയത്തിൽ കൊണ്ടുനടന്ന കളിയാണ‌് ഫുട‌്ബോളെന്നും അദ്ദേഹം പറഞ്ഞു.  മയ്യിൽ യങ്ചാലഞ്ചേഴ‌്സിന്റെ സ്വപ‌്നടീമിൽ അംഗമായിരുന്ന പി ശശി, കെ ഉത്തമൻ, കെ സതീശൻ, എം വി രാധാകൃഷ‌്ണൻ, കെ കെ പവിത്രൻ, പി പി നാസർ, എ കെ വിശ്വനാഥൻ, ഇ പി അന്തു എന്നിവരെയാണ‌് ആദരിച്ചത‌്. എം വി രാധാമണി അധ്യക്ഷയായി. കെ ശശിധരൻ, കൈപ്രത്ത‌് ചന്ദ്രൻ, എം വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ സി ശ്രീനിവാസൻ സ്വാഗതവും എം ഷൈജു നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top