14 November Wednesday

കൈത്തറിത്തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

കണ്ണൂർ

കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. ചൊവ്വാഴ്ച അഴീക്കോട് പഞ്ചായത്ത് ഓഫീസ്, ചിറക്കൽ വീവേഴ്സ് സൊസൈറ്റി, കല്യാശേരി വീവേഴ്സ് സൊസൈറ്റി എന്നിവിടങ്ങളിൽ  വിതരണം ചെയ്തു. മറ്റു മേഖലകളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നൽകും.
 താഴെ കൊടുത്ത പഞ്ചായത്തുകളിലെ പെൻഷൻ ഗുണഭോക്താക്കൾ ക്ഷേമനിധി തിരിച്ചറിയൽ കാർഡ് സഹിതം നേരിട്ട് ഹാജരായി തുക  കൈപ്പറ്റണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് മണിയോർഡറായി അയക്കും. 
ബുധൻ: രാവിലെ 10 മുതൽ 11.30  വരെ‐ ഇരിണാവ് വീവേഴ്സ് സൊസൈറ്റി‐ കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി പഞ്ചായത്തുകൾ.
രാവിലെ 10 മുതൽ 11.30  വരെ  പയ്യന്നൂർ വീവേഴ്സ് സൊസൈറ്റി‐ പയ്യന്നൂർ മുനിസിപ്പാലിറ്റി, ചെറുതാഴം, കുഞ്ഞിമംഗലം, മാടായി, കരിവെള്ളൂർ‐ പെരളം പഞ്ചായത്തുകൾ.
വ്യാഴം: രാവിലെ 10 മുതൽ 11.30 വരെ  കൂത്തുപറമ്പ്  വീവേഴ്സ് സൊസൈറ്റി‐ കൂത്തുപറമ്പ്  മുനിസിപ്പാലിറ്റി, തലശേരി മുനിസിപ്പാലിറ്റി, മാങ്ങാട്ടിടം, പാട്യം, കോട്ടയം‐മലബാർ,   പെരളശേരി, പിണറായി, കതിരൂർ, കടമ്പൂർ, വേങ്ങാട് പഞ്ചായത്തുകൾ.  പകൽ രണ്ടുമുതൽ 3.30 വരെ കാഞ്ഞിരോട്  വീവേഴ്സ് സൊസൈറ്റി‐ മുണ്ടേരി, കൂടാളി, എളയാവൂർ പഞ്ചായത്തുകൾ.
വെള്ളി: രാവിലെ 10 മുതൽ 12 വരെ ചീഫ് എക്സിക്യൂട്ടീവ്  ഓഫീസ്, താളിക്കാവ്, കണ്ണൂർ.
പ്രധാന വാർത്തകൾ
Top