Top
23
Tuesday, January 2018
About UsE-Paper

കണ്ണൂര്‍ ഗവ. വനിതാ ടിടിഐയില്‍ ദേശാഭിമാനി പദ്ധതി

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍> 'ദേശാഭിമാനി എന്റെ പത്രം' പദ്ധതിയുടെ ഭാഗമായി പയ്യാമ്പലത്തെ കണ്ണൂര്‍ ഗവ. വനിതാ ടിടിഐയിലും പത്രവിതരണം തുടങ്ങി. കണ്ണൂര്‍ പബ്ളിക് സര്‍വന്റ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.
ട്രെയിനിങ് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം സദാനന്ദന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍ ജയശ്രീ അധ്യക്ഷയായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി ലക്ഷ്മണന്‍, ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ ടി ശശി, ടിടിഐ സ്റ്റാഫ് സെക്രട്ടറി ഡോ. കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പി കെ ആദിത്യ സ്വാഗതവും സി ജില്‍ന നന്ദിയും പറഞ്ഞു. ദേശാഭിമാനി അസിസ്റ്റന്റ് മാനേജര്‍ (സര്‍ക്കുലേഷന്‍) കെ സോമന്‍, പബ്ളിക് സര്‍വന്റ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി അബ്ദുള്‍ ഖാദര്‍, ടി വി പ്രജീഷ്, ഷാനവാസ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Related News

കൂടുതൽ വാർത്തകൾ »