19 April Thursday

ജിഎസ്ടി: കോഫീ ഹൌസുകളെ ഒഴിവാക്കാന്‍ ഒപ്പുശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017
കണ്ണൂര്‍> ചരക്കുസേവന നികുതിയില്‍നിന്ന് ഇന്ത്യന്‍ കോഫീ ഹൌസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കളുടെ ഒപ്പുശേഖരണം തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോഫീഹൌസുകള്‍ കേന്ദ്രീകരിച്ചാണ് ഒപ്പ് ശേഖരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ സൌത്ത് ബസാറില്‍ ലൈബ്രറി കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു നിര്‍വഹിച്ചു. വി കെ ശശിധരന്‍ അധ്യക്ഷനായി. സി കെ സുരേന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. എം എം മനോഹരന്‍ സ്വാഗതവും കെ പി ഷാജി നന്ദിയും പറഞ്ഞു. ഇ പി ജയരാജന്‍ എംഎല്‍എയും മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമനും ഒപ്പുശേഖരണത്തില്‍ പങ്കാളികളായി. 
തളിപറമ്പില്‍ സിഐടിയു ഏരിയാ പ്രസിഡന്റ് സിഎം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി വി ധനേഷ് അധ്യക്ഷനായി. സി വി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ധര്‍മശാലയില്‍ സിപിഐ എം ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ സനൂപ് അധ്യക്ഷനായി. ഒ വി വികേഷ് സ്വാഗതം പറഞ്ഞു. തലശേരിയില്‍ സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശ് അധ്യക്ഷനായി. ചാലാടന്‍ മനോഹരന്‍ സ്വാഗതം പറഞ്ഞു. തലശേരി മഞ്ഞോടിയില്‍ കെസിഇയു ജില്ലാ പ്രസിഡന്റ് എസ്ടി ജയ്സണ്‍ ഉദ്ഘാടനം ചെയ്തു. എം മധുസൂദനന്‍ അധ്യക്ഷനായി. പി കെ സന്തോഷ് സ്വാഗതം പറഞ്ഞു. 
12 ശതമാനം ജിഎസ്ടി നല്‍കേണ്ടി വന്നതോടെ നിലനില്‍ക്കാന്‍ പാടുപെടുകയാണ് കോഫീഹൌസുകള്‍.

 

പ്രധാന വാർത്തകൾ
Top