Top
20
Tuesday, February 2018
About UsE-Paper

മത ഫാസിസ്റ്റുകളുടെ അരുംകൊലയില്‍ പ്രതിഷേധിച്ചു

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > കോയമ്പത്തൂരില്‍ ഫാറൂഖിനെ മത ഫാസിസ്റ്റുകള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനവും യോഗവും നടത്തി. നവമാധ്യമങ്ങളില്‍ ആനുകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്തതിന്റെ പേരിലാണ്് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരീശ്വരവാദപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തുവെന്ന കുറ്റം ചുമത്തി മുസ്ളിം ഭീകരവാദികള്‍ ഫാറൂഖിന് വധശിക്ഷ വിധിക്കുകയായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ മത ഫാസിസ്റ്റുകള്‍ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് യോഗം ഓര്‍മിപ്പിച്ചു.

പ്രതിഷേധ യോഗം ഗംഗന്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.വി അംബുജാക്ഷന്‍ അധ്യക്ഷനായി. എ കെ നരേന്ദ്രന്‍, രാമദാസ് കതിരൂര്‍ എന്നിവര്‍ സംസാരിച്ചു. കണ്ട്യന്‍ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »