Top
24
Wednesday, May 2017
About UsE-Paper

തളിപ്പറമ്പ് ഇ എം എസ് മന്ദിരം തുറന്നു

Saturday May 20, 2017
സ്വന്തം ലേഖകന്‍
സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച ഇ എം എസ് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ് >  ത്രസിപ്പിക്കുന്ന പോരാട്ടപാരമ്പര്യം ചുവപ്പിച്ച തളിപ്പറമ്പില്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് പുതിയ ആസ്ഥാനമന്ദിരം. മോറാഴ സംഭവവും നാടിനെ കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് പാതയിലേക്ക് വഴിതിരിച്ച 1939ലെ പത്താം കേരള രാഷ്ട്രീയസമ്മേളനവുമടക്കം തളിപ്പറമ്പിന്റെ നാഴികക്കല്ലായ ചരിത്രമുഹൂര്‍ത്തങ്ങളുടെ സ്മരണ തുടിച്ച ആവേശകരമായ അന്തരീക്ഷത്തിലാണ് സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിന്റെ ഉദ്ഘാടനം.  പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
 ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ജനനേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലൈബ്രറി ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. ഓഫിസ് വളപ്പില്‍ മുഖ്യമന്ത്രി വൃക്ഷത്തൈ നട്ടു. ഏരിയയിലെമ്പാടുമുള്ള മഴക്കുഴി നിര്‍മാണത്തിന്റെ ഉദ്ഘാടനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു എംഎല്‍എ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ സ്വാഗതം പറഞ്ഞു. ആര്‍ക്കിടെക്ട് ടി വി മധുകുമാര്‍, കോണ്‍ട്രാക്ടര്‍ കെ പ്രസാദ് മലപ്പട്ടം, ഗാര്‍ഡന്‍ ഡിസൈനര്‍ എം പി ചന്ദ്രന്‍ കുറ്റിക്കോല്‍ എന്നിവര്‍ക്ക് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
 വിപുലമായ പുസ്തകശേഖരമടങ്ങുന്ന ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. സമൂഹ-നവ മാധ്യമവിഭാഗവും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സഹദേവന്‍, കെ കെ രാഗേഷ് എംപി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഒ വി നാരായണന്‍, ടി കൃഷ്ണന്‍, പനോളി  വത്സന്‍,  ജില്ലാ കമ്മിറ്റിയംഗങ്ങളായ പി കെ നാരായണന്‍, പി പി ദാമാദരന്‍, എം കരുണാകരന്‍, കെ കുഞ്ഞപ്പ, പി വാസുദേവന്‍, ടി കെ ഗോവിന്ദന്‍, ഏരിയാ സെക്രട്ടറിമാരായ പി വി ഗോപിനാഥ്, കെ പത്മനാഭന്‍, കെ വി ഗോവിന്ദന്‍, പി വി ബാബുരാജ്, ബിജു കണ്ടക്കൈ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. താവം ഗ്രാമവേദിയുടെ നാടന്‍ പാട്ടുകളും അരങ്ങേറി.  
 
 

Related News

കൂടുതൽ വാർത്തകൾ »