24 September Monday

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുക: ജില്ലാ ആസൂത്രണ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കണ്ണൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങൾ പരമാവധി സഹായം നൽകണമെന്ന് ജില്ലാ ആസൂത്രണ സമിതി അഭ്യർഥിച്ചു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, ഡോക്ടർമാർ, മറ്റ് പ്രൊഫഷണലുകൾ, സ്വകാര്യ സ്ഥാപന ജീവനക്കാർ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും ഒറ്റമനസ്സായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ മുന്നോട്ടുവരണം. 
ഓരോ കുടുംബശ്രീ യൂണിറ്റും കുറഞ്ഞത് 1000 രൂപയെങ്കിലും നിധിയിലേക്ക് സമാഹരിച്ച് നൽകാൻ ആസൂത്രണ സമിതി യോഗം തീരുമാനിച്ചതായി സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ വി സുമേഷ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top