20 November Tuesday

മത്സ്യത്തൊഴിലാളികളുടെ സംഘം യാത്രതിരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കണ്ണൂർ
ജില്ലാ പൊലീസ‌് നിർദേശപ്രകാരം കൂടുതൽ മത്സ്യത്തൊഴിലാളികൾ ദുരിതബാധിത മേഖലകളിലേക്ക‌്. കാഞ്ഞങ്ങാട‌് അജാനൂർ കടപ്പുറത്തുനിന്നുള്ള 31 അംഗ സംഘമാണ‌് കണ്ണൂരിൽനിന്ന‌് പൊലീസ‌് വാഹനത്തിൽ പുറപ്പെട്ടത‌്. എസ‌്പി ശിവ വിക്രമിന്റെ നിർദേശപ്രകാരം പള്ളിക്കുന്ന‌് സ്വദേശി രാം കിഷോറാണ‌് മത്സ്യത്തൊഴിലാളികളെ ഏർപ്പാടാക്കിയത‌്. 
നീന്തലിൽ വൈദഗ‌്ധ്യമുള്ളവരാണ‌് സംഘത്തിലെ എല്ലാവരും. ഇവരെ ആവശ്യമുള്ളിടത്ത‌് നിയോഗിക്കും. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന‌്  ഭക്ഷണപ്പൊതികളുമായാണ‌് ഇവർ യാത്രതിരിച്ചത‌്.
പ്രധാന വാർത്തകൾ
Top