Top
22
Thursday, June 2017
About UsE-Paper

മഹിളാ അസോസിയേഷന്‍ ജില്ലാ പഠനക്യാമ്പ് സമാപിച്ചു

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
തളിപ്പറമ്പ് > സുശീല ഗോപാലന്‍ സ്മാരക പഠനകേന്ദ്രം സംഘടിപ്പിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പഠനക്യാമ്പ്് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ സമാപിച്ചു. ഞായറാഴ്ച വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ (സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയം), ടി കെ ദേവരാജന്‍ (ആഗോളവല്‍ക്കരണത്തിന്റെ വികസന കാഴ്ചപ്പാടും സ്ത്രീ സമൂഹവും) എന്നിവര്‍ ക്ളാസ്സെടുത്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ ലീല അഭിവാദ്യംചെയ്തു. കെ പി ജ്യോതി, ടി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ എം വി സരള, പ്രൊഫ. കെ എ സരള, വി സതി, എം വി ശകുന്തള, റംല പക്കര്‍, ടി വി ലക്ഷ്മി, ടി വസന്തകുമാരി എന്നിവര്‍ അധ്യക്ഷരായി.
യോഗാ ക്ളാസ്, ക്യാമ്പ് ഫയര്‍, അവലോകനം എന്നിവയും  നടന്നു. അഖിലേന്ത്യാ ട്രഷറര്‍ പി കെ ശ്രീമതി എംപി, സംസ്ഥാന സെക്രട്ടറി പി സതീദേവി, കേന്ദ്ര കമ്മിറ്റിയംഗം എന്‍ സുകന്യ, സി രജനി, സുനില്‍ കുന്നരു എന്നിവര്‍ ക്ളാസ്സെടുത്തു. 150 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്  മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ടി വസന്തകുമാരി അധ്യക്ഷയായി. പി കെ ശ്യാമള സ്വാഗതം പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »