Top
27
Saturday, May 2017
About UsE-Paper

ജനമുന്നേറ്റം വിളംബരം ചെയ്ത് ജാഥാ സമാപനം

Friday May 19, 2017
സ്വന്തം ലേഖകര്‍
സിപിഐ എം വടക്കന്‍മേഖലാജാഥ സമാപനസമ്മേളനം സംസ്ഥാനസെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍ > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും സംഘപരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കുമെതിരെ ജനതയെ സമരസജ്ജരാക്കി സിപിഐ എം പ്രചാരണജാഥകള്‍ സമാപിച്ചു. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുകയും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ മറവില്‍ ജനങ്ങളുടെ അന്നം മുടക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സ്വീകരണകേന്ദ്രങ്ങളില്‍ ദൃശ്യമായത്. 
പി ജയരാജന്‍ നേതൃത്വം നല്‍കിയ വടക്കന്‍ മേഖലാ ജാഥ പയ്യന്നൂര്‍, മാടായി ഏരിയകളിലാണ് വ്യാഴാഴ്ച പര്യടനം നടത്തിയത്. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍നിന്ന് തുടങ്ങിയ പര്യടനം പിലാത്തറയില്‍ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ മാനേജര്‍ എന്‍ ചന്ദ്രന്‍, ജാഥാംഗങ്ങളായ വി നാരായണന്‍, എന്‍ സുകന്യ, എം ഷാജര്‍ എന്നിവര്‍ സംസാരിച്ചു. കുന്നരു വടക്കേ ഭാഗത്ത് രക്തസാക്ഷി ധനരാജിന്റെ മകന്‍ വിവേകാനന്ദ് ജാഥയെ വരവേല്‍ക്കാനെത്തിയത് ആവേശമായി. ജാഥാലീഡര്‍ പി ജയരാജന് ചുവന്ന പൂക്കള്‍ സമ്മാനിച്ചാണ് വിവേകാനന്ദ് വരവേറ്റത്. 
എടാട്ട് സ്വീകരണകേന്ദ്രത്തില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കണ്ടംകുളങ്ങരയിലെ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി. പിലാത്തറയില്‍ സമാപന പൊതുയോഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഡിസിസി മുന്‍ ജനറല്‍സെക്രട്ടറി ഒ വി ജാഫര്‍ സമാപനപരിപാടിയില്‍ പങ്കെടുത്തു. എം വി രവി അധ്യക്ഷനായി. കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. ഒ വി നാരായണന്‍, പി പി ദാമോദരന്‍, പി കെ നാരായണന്‍, കെ പത്മനാഭന്‍ എന്നിവരും ജാഥക്കൊപ്പമുണ്ടായി.
വിവിധ കേന്ദ്രങ്ങളില്‍ സ്വഗതം പറഞ്ഞവരും അധ്യക്ഷരും: ഗാന്ധിപാര്‍ക്ക്- കെ കെ കൃഷ്ണന്‍, ടി ഐ മധുസൂദനന്‍. കുന്നരു വടക്കുഭാഗം- വി പ്രമോദ്, എം വി ഗോവിന്ദന്‍. പഴയങ്ങാടി-പി ജനാര്‍ദനന്‍, സി കെ അബൂബക്കര്‍. ഏഴോം പഞ്ചായത്ത്- കെ പി മോഹനന്‍, സി വി കുഞ്ഞിരാമന്‍, മാട്ടൂല്‍- കെ ഭാര്‍ഗവന്‍, കെ വി സത്യപാലന്‍. നരിക്കോട്- പയ്യരട്ട മോഹനന്‍, കെ ചന്ദ്രന്‍. ശ്രീസ്ഥ- വി വി ഗോവിന്ദന്‍, പി കുഞ്ഞിക്കണ്ണന്‍, പറവൂര്‍- കെ കുഞ്ഞിരാമന്‍, പി പ്രകാശന്‍, ചന്തപ്പുര- ടി വി ചന്ദ്രന്‍, ഇ പി ബാലന്‍, എടാട്ട്- വി ടി അമ്പു, സി വി ദാമോദരന്‍- തലായി  കെ വി വാസു, എം കുഞ്ഞിരാമന്‍. 
 കെ കെ രാഗേഷ് എംപി നയിച്ച തെക്കന്‍ജാഥ ഇരിട്ടി, മട്ടന്നൂര്‍ ഏരിയകളിലാണ് പര്യടനം നടത്തിയത്. ഉളിക്കലില്‍നിന്നാരംഭിച്ച് മട്ടന്നൂരില്‍ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ കെ എം ജോസഫ്, എം സുരേന്ദ്രന്‍, എം വി സരള, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. ടി കൃഷ്ണന്‍, വത്സന്‍ പനോളി, പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. ജാഥാ ലീഡറെയും അംഗങ്ങളെയും നാസിക് ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെയാണ് സമാപനകേന്ദ്രമായ മട്ടന്നൂരിലേക്ക് ആനയിച്ചത്. ലീഡറെ എന്‍ വി ചന്ദ്രബാബു ഷാളണിയിച്ചു. കെ കെ രാഗേഷ്, കെ എം ജോസഫ്, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. വി കെ സുഗതന്‍ സ്വാഗതം പറഞ്ഞു. കെ ടി ചന്ദ്രന്‍ അധ്യക്ഷനായി. 
സ്വീകരണകേന്ദ്രങ്ങളില്‍ സ്വാഗതം പറഞ്ഞവരും അധ്യക്ഷരും: ഉളിക്കല്‍- വി ബി ഷാജു, മാടത്തില്‍-ജെ സുശീല്‍ബാബു, പി പ്രകാശന്‍, വട്ടക്കയം- എം വി ചന്ദ്രന്‍, വി വി വിനോദ്കുമാര്‍, തില്ലങ്കേരി- അണിയേരി ചന്ദ്രന്‍, കെ എ ഷാജി. ഉരുവച്ചാല്‍ പി കുഞ്ഞികൃഷ്ണന്‍, പി സുരേഷ്ബാബു. കീഴല്ലൂര്‍- പി നന്ദനന്‍, ടി ഭരതന്‍. കൂടാളി- എന്‍ രാജന്‍, ഇ സജീവന്‍. ചാലോട്- പി കെ ചന്ദ്രന്‍, എം രതീഷ്. കൊടോളിപ്രം- സി കെ വിനോദന്‍, കെ കെ കുഞ്ഞിക്കണ്ണന്‍.