26 September Wednesday

നവ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം: നടപടി കർശനമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

 
കാസർകോട്‌
നവമാധ്യമങ്ങളായ വാട്‌സ്ആപ്, ഫെയ്സ്ബുക്ക്  തുടങ്ങിയവയിൽകൂടി സംസ്ഥാനത്തെ കാലാവസ്ഥയെ സംബന്ധിച്ചും  മറ്റു  പ്രകൃതിദുരന്തങ്ങളെക്കുറിച്ചും  ജനങ്ങളെ  ഭീതിപ്പെടുത്തുന്നതും  തെറ്റിദ്ധാരണയുണ്ടാക്കുന്ന തുമായ കുറിപ്പുകളും സന്ദേശങ്ങളും  വ്യാപകമായി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസ്‌ അറിയിച്ചു. പലരും അതിന്റെ പ്രത്യാഘാതം  മനസിലാക്കാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുത്. കഴിഞ്ഞദിവസം  എഡിഎമ്മിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കുമ്പള  പൊലീസ്  കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജവും ആധികാരികതയില്ലാത്തതുമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ജില്ലാ പൊലീസ്‌ മേധാവി അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top