21 November Wednesday

മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനം: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018
കണ്ണൂർ
‘അഭിമന്യു വധം മുഖ്യപ്രതി സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ആ വാർത്ത എഴുതിയ ലേഖകൻ പത്രപ്രവർത്തകൻ തന്നെയാണോയെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. 
അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് സിപിഐ എമ്മിനെ പരിഹസിച്ച് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വച്ചാണ് ഈ തരംതാണ പ്രചാരണം. 'ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നിൽ പതറാതെ പോരാടിയ ധീര സംഘപുത്രൻ യദിയൂരപ്പ’ എന്ന് പറഞ്ഞു ബിജെപി നേതാവ് യെദ്യൂരപ്പയെ പരിഹസിച്ചുകൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്. അഭിമന്യു വധക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകനാണെന്ന്‌ ഇനി നാളെ മനോരമ വാർത്ത കൊടുക്കുമോ? മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചാരണം നടത്താൻ പാടില്ല. അഭിമന്യുവിൻെറ കൊലപാതകം കേരളത്തിലെ ജനങ്ങളിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എസ്ഡിപിഐ തീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. പൊലീസ് ശക്തമായ നടപടി  കൈക്കൊള്ളുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു കള്ളവാർത്ത നൽകിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇത്തരം പ്മൊരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജയരാജൻ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top