14 December Friday

വിഭവ സമാഹരണത്തിന് ഇന്ന‌് മന്ത്രി ഇ പി നേതൃത്വം നൽകും

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018
കണ്ണൂർ
നവകേരള നിർമാണ വിഭവ സമാഹരണത്തിന് തിങ്കളാഴ‌്ച ജില്ലയിൽ മന്ത്രി ഇ പി ജയരാജൻ നേതൃത്വം നൽകും. കണ്ണൂർ കോർപറേഷൻ, അഴീക്കോട്, വളപട്ടണം, ചിറക്കൽ പഞ്ചായത്തുകളുടേത‌് രാവിലെ പത്തിന‌്  കണ്ണൂർ പൊലീസ് സഭാ ഹാളിൽ  മന്ത്രി ഏറ്റുവാങ്ങും. 11.30 മട്ടന്നൂർ മുനിസിപ്പൽ ഓഫീസിൽ മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി പഞ്ചായത്തുകളിൽനിന്നുള്ളവ ഏറ്റുവാങ്ങും മൂന്നിന‌് തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ തലശേരി നഗരസഭ, ന്യൂമാഹി, കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളിൽനിന്നുള്ള വിഭവസമാഹരണവും നടക്കും.
പ്രധാന വാർത്തകൾ
Top