13 November Tuesday

ദേശാഭിമാനി മൺസൂൺ സോക്കർ: കേരള കൗമുദി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

ദേശാഭിമാനി സംഘടിപ്പിച്ച മൺസൂൺ സോക്കറിൽ ചാമ്പ്യന്മാരായ കേരളകൗമുദി ടീം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷിൽനിന്നും ട്രോഫി ഏറ്റുവാങ്ങിയപ്പോൾ

കണ്ണൂർ
ലോകകപ്പ‌് ഫുട‌്ബോൾ ഫൈനലിനോടനുബന്ധിച്ച‌് ദേശാഭിമാനി കണ്ണൂരിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച മൺസൂൺ സോക്കറിൽ കേരളകൗമുദിക്ക‌് ജയം. മാധ്യമത്തെ എതിരില്ലാത്ത രണ്ട‌് ഗോളിനാണ‌്  തോൽപിച്ചത‌്.  മുൻ ഇന്റർ നാഷണൽ ഫുട‌്ബോൾ താരം കെ വി ധനേഷ‌് ഉദ‌്ഘാടനം ചെയ‌്തു. ദേശാഭിമാനി ന്യൂസ‌്എഡിറ്റർ മനോഹരൻ മോറായി അധ്യക്ഷനായി. പി അജീന്ദ്രൻ, നാരായണൻ കാവുമ്പായി, എം അബ്ദുൾ മുനീർ ‌എന്നിവർ സംസാരിച്ചു. പി വി സുധീർ സ്വാഗതവും പവിത്രൻ നാറാത്ത‌് നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് മുഖ്യാതിഥിയായി. കെ ടി ശശി അധ്യക്ഷനായി. പി വി നാരായണൻ സ്വാഗതവും ജി ശ്രീകാന്ത‌് നന്ദിയും പറഞ്ഞു.
 
.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top