18 November Sunday

ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
കേളകം   
ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് സമ്മേളനത്തിന് കേളകത്ത് തുടക്കമായി.   സി വി ധനരാജ് നഗറിൽ (ഐശ്വര്യ ഓഡിറ്റോറിയം)   കേന്ദ്ര കമ്മിറ്റിയംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.   കെ കെ ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗം എം വി രാജീവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.   കെ വി രോഹിത്ത്  രക്തസാക്ഷി പ്രമേയവും അമൽ എം എസ് അനുശോചന പ്രമേയവും  അവതരിപ്പിച്ചു.  കെ സംതീഷ് കുമാർ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ സി ടി അനീഷ് സ്വാഗതം പറഞ്ഞു.  
കെ സംതീഷ് കുമാർ, വി ഷിജു, ജസ്ന മനു, റിജില എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.   ജില്ലാ സെക്രട്ടറിയറ്റംഗം പി പി ഷാജർ, കെ വി ജിജിൽ,  അഭിലാഷ് പനോളി, കെ വിനോദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം പൊതുചർച്ച ആരംഭിച്ചു.    
സമ്മേളനം തിങ്കളാഴ്ച്ച വൈകിട്ട് സമാപിക്കും.   വൈകിട്ട് മഞ്ഞളാംപുറം കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയായ ഗൗരി ലങ്കേഷ് നഗറിലേക്ക് പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും.  എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ‌് ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.  സമ്മേളന ഹാളിൽ ലോകകപ്പ്  ഫൈനൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു .  ലോകകപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും നടന്നു.
പ്രധാന വാർത്തകൾ
Top