18 September Tuesday

ഉനൈസിന്റെ മരണം സമഗ്ര അന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
കണ്ണൂർ
എടക്കാട് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഉനൈസിന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.  ഫെബ്രുവരി 23നാണ് എടക്കാട്  പൊലീസ് സ്റ്റേഷനിൽ  ഉനൈസിന് മർദനമേറ്റതായി പരാതി ഉയർന്നത്. ഭാര്യാ പിതാവിന്റെ പരാതിയെ തുടർന്നാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട‌്  തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മെയ് രണ്ടിനാണ് സ്വന്തം വീട്ടിൽ ഉനൈസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഉനൈസ് എഴുതിയതെന്ന‌് പറയുന്ന കത്തിലാണ‌് മർദനമേറ്റതിനെ കുറിച്ച‌് പറയുന്നത‌്. കത്ത‌് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മരണ കാരണം വ്യക്തമാകേണ്ടതുണ്ട്. അതിനാൽ ഇതേ കുറിച്ച് ത്വരിതഗതിയിലുള്ള അന്വേഷണം നടത്തണം‐  സെക്രട്ടറിയറ്റ‌് ആവശ്യപ്പെട്ടു.
ഉനൈസിന്റെ കുടുംബാംഗങ്ങളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ഉമ്മ സക്കീന,  സഹോദരൻ നവാസ‌്  എന്നിവരുമായി സംസാരിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബാംഗങ്ങൾ നേതാക്കളോട് ആവശ്യപ്പെട്ടത്.  ഉനൈസിന്റെ ഭാര്യ വീടും സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top