20 May Sunday

ആർഎസ്എസ് തീറ്റിപ്പോറ്റുന്നത് കൊലയാളി സംഘങ്ങളെ

സ്വന്തം ലേഖകൻUpdated: Wednesday May 16, 2018
തലശേരി
ആയുധപരിശീലനം നൽകി കൊലയാളികളായി ആർഎസ്എസ് വളർത്തിയെടുത്ത കൊടുംക്രിമിനലുകളാണ് സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബു വധകേസിൽ ഒന്നിന് പിറകെ ഒന്നായി പിടിയിലാവുന്നത്. 
ശാഖാശിക്ഷക്കും മുഖ്യശിക്ഷക്കും ഉൾപ്പെടെയുള്ള യഥാർഥ പ്രതികൾ നിയമത്തിന് മുന്നിലെത്തുമ്പോൾ തെളിയുന്നത് ആർഎസ്എസ്സിന്റെ ഭീകരമുഖം. ശാഖകളിലും പ്രാഥമിക‐ദ്വിതീയ ശിക്ഷാവർഗുകളിലും ആർഎസ്എസ് നടത്തുന്ന ആയുധ പരിശീലനത്തിലൂടെ വളർത്തിയെടുത്തവരാണ് കൊലയാളികളായി മാറുന്നതെന്നത് പള്ളൂർ സംഭവവും തെളിയിക്കുന്നു. 
കേസിൽ ചൊവ്വാഴ്ച പിടിയിലായ പാനൂരിനടുത്ത ചെണ്ടയാട് കുനുമ്മലിലെ കുനിയിൽ കമലദളത്തിൽ ശ്യാംജിത്ത് മുത്താറിപീടികയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമകേസുകളിൽ പ്രതിയാണ്.
പാനൂർ സ‌്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരേ 13 കേസുകളുണ്ട‌്. പൊലിസിനെ ബോംബെറിഞ്ഞ കേസിലും നാല‌് വധശ്രമകേസിലും പ്രതിയാണ‌്.  
ചെണ്ടയാട് വരപ്രയിൽ 2017 ജനുവരി ഒന്നിന് മൂന്ന് സിപിഐ എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിലും ബാലസംഘം പാനൂർ ഏരിയാസെക്രട്ടറി അക്ഷയിനെ ആക്രമിച്ചതടക്കം ഡസൻകണക്കിന് കേസുകളുണ്ട്. ഇയാളെ ചോദ്യംചെയ്തപ്പോൾ ആർഎസ്എസ് ജില്ലാനേതൃത്വം കണ്ണൂരിൽ കലാപം അഴിച്ചുവിടാൻ നടത്തുന്ന ആസൂത്രണത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ പാനൂർ ചെണ്ടയാട്ടെ ജെറിൻ സുരേഷ് നാട്ടിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഭീകരനാണ്. 
ഈസ്റ്റ് പള്ളൂർ ഗ്രാമത്തിക്കടുത്ത പൂശാരികോവിൽ പരിസരത്തെ സകല സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന്റെയും നായകനാണ് പി കെ നിജേഷ്. പാനൂർ, വെണ്ടുട്ടായി, കൊമ്മൽവയൽ പ്രദേശങ്ങളിലെ ആർഎസ്എസ് കൊലയാളി സംഘങ്ങൾക്ക് ഇവിടെ ഒരു ഒഴിഞ്ഞ വീട്ടിൽ താവളമൊരുക്കികൊടുത്തത്  നിജേഷാണ്. അച്ഛൻ കണ്ണട രാമകൃഷ്ണന്റെ പാത പിന്തുടർന്നാണ് ശാഖാശിക്ഷക്ക് പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്തും കൊലക്കത്തിയെടുത്തത്. 
സിപിഐ എം ബ്രാഞ്ചംഗം പന്തക്കലിലെ ഇ പി രവീന്ദ്രൻ കൊലക്കേസ് പ്രതിയായിരുന്നു കണ്ണട രാമകൃഷ്ണൻ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top