20 September Thursday
യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിനു മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണു

സ്വന്തം ലേഖകൻUpdated: Sunday Jul 15, 2018
പേരാവൂർ  
നിടുംപൊയിലിൽ കാറിനു മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് അപകടം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  അണുങ്ങോട് സ്വദേശി സിബിയാണ്  നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. അടിവശം ദ്രവിച്ച വലിയ മരം പൊട്ടി ഇലക്ട്രിക്ക് ലൈനിൽ വീണതിനെ തുടർന്ന് വൈദ്യുതി തൂൺ  പൊട്ടി കാറിനുമുകളിൽ വീഴുകയായിരുന്നു. 
മരം പൊട്ടി വീണതിന് മീറ്ററുകൾക്കപ്പുറത്തെ  ഇലക്ട്രിക്ക് പോസ്റ്റാണ് ഇതുവഴി പൊകുകയായിരുന്ന കാറിനു മുകളിൽ വീണത്.  
സിബിയെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇലക്ട്രിക് പോസ്റ്റ് കാറിന്റെ ബോണറ്റിനു മുകളിൽ  വീണതിനാലാണ‌് അപകടം  ഒഴിവായത്. 
അപകടത്തെ തുടർന്ന് സമീപത്തെ അഞ്ചിലധികം പോസ്റ്റുകൾ പൊട്ടി വീണിട്ടുണ്ട്. വൈദ്യുതി, കേബിൾ ബന്ധം പൂർണമായും നിലച്ചു. പേരാവൂർ ഫയർഫോഴ്‌സും പൊലീസും കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും റോഡിലേക്ക് വീണ പോസ്റ്റുകളും നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. 
പേരാവൂർ തലശേരി പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.  രണ്ട് ദിവസം മുമ്പും ഇവിടെ  മരങ്ങളും മൺതിട്ടയും വീണ് അപകടമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top