15 November Thursday

സഖാവിന്റെ ചരിത്രരേഖകൾ ഇനി പുരാരേഖ വകുപ്പിന‌്

സ്വന്തം ലേഖികUpdated: Friday Jun 15, 2018
കല്യാശേരി
ജനനേതാവിന്റെ ചരിത്ര രേഖകൾ ഇനി പുരാരേഖ വകുപ്പിന‌് സ്വന്തം.  സംസ്ഥാന സാക്ഷരതാ മിഷന്റെ പുരാരേഖ സർവേയുമായി ബന്ധപ്പെട്ട‌് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട‌് അധികൃതർ സന്ദർശിച്ചു. നായനാരുപയോഗിച്ചിരുന്ന വസ‌്തുക്കളാണ‌് പുരാരേഖ വകുപ്പ‌് സർവേ നടത്തിയത‌്. 
നൂറുവർഷം പഴക്കമുള്ള നായനാരുടെ ജാതകം രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥം ശാരദ ടീച്ചർ പരിചയപ്പെടുത്തി. നായനാർക്ക‌് ലഭിച്ച ഉപഹാരങ്ങൾ, പുസ‌്തകങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ സർവേ ടീം അംഗങ്ങൾ പരിശോധിച്ചു. നായനാരുടെ കൈയക്ഷരത്തിൽ എഴുതിയ ഡയറിക്കുറിപ്പ‌്, ചാരുകസേര, എഴുതിയിരുന്ന പേന, ഉപയോഗിച്ചിരുന്ന ദിനേശ‌്ബീഡി, പുസ‌്തകശേഖരം, വിവാഹ ഫോട്ടോ, കല്യാശേരി പഞ്ചായത്തിന്റെ ആദ്യഭരണസമിതിയുടെ ഫോട്ടോ, ആൽബങ്ങൾ എന്നിവയും പരിശോധിച്ച രേഖകളിൽപെടുന്നു.  വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന  രേഖകൾ പുരാരേഖ വകുപ്പിന‌് കൈമാറാൻ സന്നദ്ധമാണെന്ന‌് ശാരദ ടീച്ചർ പറഞ്ഞു. 
കല്യാശേരി ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് വി വി പ്രീത, പഞ്ചായത്ത‌് പ്രസിഡന്റ‌് ഇ പി ഓമന, സ്വപ‌്നകുമാരി, നിഷ, ഗൗരി, സാക്ഷരതാമിഷൻ ജില്ലാ കോ﹣ഓഡിനേറ്റർ ഡോ. മനോജ‌് സെബാസ‌്റ്റ്യൻ, അസി. ജില്ലാ കോ﹣ഓഡിനേറ്റർ പി വി ശാസ‌്തപ്രസാദ‌്, ഭവാനി വിനോദ‌്, പ്രേരക‌് പി ഉഷ എന്നിവർ പങ്കെടുത്തു. ടി ടി ബാലകൃഷ‌്ണൻ, പി കുഞ്ഞിക്കണ്ണൻ, പഠിതാവായ അശോക‌്കുമാർ എന്നിവർ സർവേയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top