Top
20
Tuesday, February 2018
About UsE-Paper

ആര്‍ കൃഷ്ണന് സ്മരണാഞ്ജലി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
ആര്‍ കൃഷ്ണന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ നാരായണന്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു.

 കണ്ണൂര്‍ > സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററുമായിരുന്ന ആര്‍ കൃഷ്ണന് നാടിന്റെ സ്മരണാഞ്ജലി. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍  പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ കെ നാരായണന്‍, കെ കുഞ്ഞപ്പ, കെ സന്തോഷ്, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. 

ജന്മനാടായ ആറ്റടപ്പയില്‍ പ്രകടനവും പൊതുയോഗവും നടന്നു. നൂഞ്ഞിങ്കാവില്‍  അനുസ്മരണസമ്മേളനം ചന്ദ്രന്‍ കിഴുത്തള്ളി ഉദ്ഘാടനം ചെയ്തു. ഒ പി രവീന്ദ്രന്‍ അധ്യക്ഷനായി. എന്‍ ബാലകൃഷ്ണന്‍, കെ വി ബാബു എന്നിവര്‍ സംസാരിച്ചു.
മൊറാഴ സെന്ററില്‍ അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. വി സതീദേവി അധ്യക്ഷയായി. കെ കുഞ്ഞപ്പ, സി കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. കെ ഗണേശന്‍ സ്വാഗതം പറഞ്ഞു.  
ചെമ്പിലോട് അനുസ്മരണയോഗം ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സിപിഐ എം ജില്ലാ കമ്മറ്റിയംഗം കെ ഭാസ്കരന്‍, ഏരിയാ സെക്രട്ടറി പി കെ ശബരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ടി വി ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കമ്പവലി, കലാകായിക മത്സരങ്ങള്‍ എന്നിവ നടന്നു.