19 November Monday

എസ്ഇഎസ് കോളേജിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
ശ്രീകണ്ഠപുരം 
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മലയോരമേഖലയിലെ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐയുടെ സ്ഥാനാർഥികൾ വിജയിച്ചു.  17 വർഷത്തെ എസ്എഫ്ഐയുടെ തുടർഭരണത്തിന് തിളക്കമേകിയാണ‌് മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചത്. 
കോളേജ് യൂണിയന്റെ ചെയർമാനായി എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയാ വൈസ് പ്രസിഡന്റ്‌ കൂടിയായ ബി അർജുൻ വിജയിച്ചു. എതിരാളികളെ നിഷ‌്പ്രഭമാക്കിക്കൊണ്ടുള്ള മുന്നേറ്റം കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് കോളേജുകളിലും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയായാണ്  ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ശ്രീജിത്ത് പറഞ്ഞു. 
വിജയികൾ: ബി അര്‍ജുന്‍ (ചെയര്‍മാന്‍), സി അനുശ്രീ (വൈസ് ചെയര്‍മാന്‍), സി ശ്രേയ (ജനറല്‍ സെക്രട്ടറി), സി അനഘ (ജോ. സെക്രട്ടറി), കെ വി അഭിജിത്ത് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), കെ പി അക്ഷയ് (മാഗസിന്‍ എഡിറ്റര്‍), റസില്‍ അഹമ്മദ് (യുയുസി), മുഹമ്മദ് റിസ്വാന്‍ റസാക്ക് (ജനറല്‍ ക്യാപ്റ്റന്‍).
പ്രധാന വാർത്തകൾ
Top