22 September Saturday

മത്സ്യത്തൊഴിലാളി വിധവകൾക്ക് ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കണ്ണൂർ
മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുമെന്ന് മത്സ്യബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ. മടപ്പള്ളി ഗവ. കോളേജിൽ നടന്ന മത്സ്യബോർഡ് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗത്വം ലഭിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളി വിധവകൾക്ക് അപകട ഇൻഷൂറൻസ്, രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസ ഗ്രാന്റുകൾ തുടങ്ങി മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 
ഈ വർഷത്തെ ഉത്തരമേഖലാതല വിദ്യാഭ്യാസ കായിക അവാർഡ് പരിപാടി സി കെ നാണു എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട‌് ജില്ലകളിൽനിന്നുമുളള ദേശീയ കായികതാരങ്ങൾ ഉൾപ്പെടെ 285  പേർ അവാർഡ് സ്വീകരിച്ചു. ക്യാഷ് അവാർഡായി ഏകദേശം 27 ലക്ഷം രൂപയും മെറിറ്റ് സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി പെൺകുട്ടികളുടെ വിവാഹധനസഹായമായി 10,000 രൂപ വീതം 161 പേർക്കും വിതരണം ചെയ്തു.
പ്രധാന വാർത്തകൾ
Top