22 September Saturday

മാടായി പഞ്ചായത്തംഗം കാലുവാരി: മുസ്ലിംലീഗ് സ്ഥാനാർഥിക്ക് തോൽവി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
പഴയങ്ങാടി
മാടായി പഞ്ചായത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലീഗിനെ തോൽപ്പിച്ച‌് കോൺഗ്രസ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ലീഗിലെ എസ് കെ  ആബിദയെയാണ്  കോൺഗ്രസിലെ കെ ഡേയ്സി പരാജയപ്പെടുത്തിയത്. മുസ്ലിംലീഗിലെ ഒരംഗം കോൺഗ്രസിന് വോട്ട് മറിച്ചു ലീഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുകയായിരുന്നു.
മുസ്ലിംലീഗിന് അവകാശപ്പെട്ട സീറ്റിൽ അബിദയെ മത്സരിപ്പിക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ  തീരുമാനം. യുഡിഎഫ‌് തീരുമാനവും ആബിദയെ മത്സരിപ്പിക്കാനായിരുന്നു.  കോൺഗ്രസ‌് നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. ലീഗിലെ ഹംസക്കുട്ടിയാണ് കോൺഗ്രസിന് വോട്ട് മറിച്ച് നൽകിയത്. ആബിദയെ തോൽപ്പിക്കാൻ രഹസ്യ അജൻഡ തയ്യാറാക്കി ലീഗിലെയും കോൺഗ്രസിലെയും ഒരു വിഭാഗം  ഹംസക്കുട്ടിയുടെ വോട്ട് വാങ്ങി അട്ടിമറിക്കുകയായിരുന്നു.
വെങ്ങരയിൽ പ്രവർത്തിച്ചുവന്ന ആയുർവേദ ആശുപത്രി എസ് കെ ആബിദയുടെ ശ്രമഫലമായി സ്വന്തം കെട്ടിടം ഉണ്ടാക്കി മുട്ടത്തേക്ക് മാറ്റിയതിൽ ലീഗിലെ ചിലർക്കും കോൺഗ്രസ് നേതൃത്വത്തിനും ആബിദയോടുണ്ടായ വൈരാഗ്യമാണ് ഇതിന‌്  കാരണം. നേരത്തെ വികസന കാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സണായ എ സുഹറാബി പ്രസിഡന്റായതിനാലാണ‌് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top