20 September Thursday

അപകടത്തിൽപ്പെടുന്നവരുടെ ജീവരക്ഷയ്ക്കായി ആപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കണ്ണൂർ
ജീവൻരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആപ്. ലുബ്നാഥ് ഷാ സ്മാരക ട്രസ്റ്റാണ് ഇത്തരമൊരു ആപ് രൂപകൽപന ചെയ്തത്. ആംബുലൻസ് സർവീസ്, രക്തദാന സന്നദ്ധർ, അത്യാഹിതസേവന അംഗങ്ങൾ, ആശുപത്രികൾ, എയർ ആംബുലൻസ്, അഗ്നിശമന സേന തുടങ്ങി ജീവൻ രക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് മൊബൈൽ ആപ് രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ട്രസ്റ്റ് ചെയർമാൻ പി ഷാഹിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം 18ന് ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പകൽ 3.30ന് ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റിന്റെ ആര്യബന്ധു പുരസ്കാര സമർപ്പണവും ഗവർണർ നിർവഹിക്കും. 
വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. ഷംസീർ വയലിലിനാണ് ഈ വർഷത്തെ ആര്യബന്ധു പുരസ്കാരം. ഓരോ അപകടഘട്ടത്തിലും സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷാ വിവരങ്ങളും ജീവൻരക്ഷാ ആപ്പിലുണ്ടാകും.  ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ് ലഭ്യമാണ‌്. രജിത് രാജരത്നം, ആനന്ദ് ഖണ്ഡേൽവാൽ, കെ പി ജയദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top