18 September Tuesday

റെയിൽവേ സ‌്റ്റേഷൻ പാർക്കിങ‌് ഏരിയ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
കണ്ണൂർ
റെയിൽവേ സ്റ്റേഷനിലെ കിഴക്ക് ഭാഗത്തെ പാർക്കിങ‌് ഏരിയ തൽക്കാലത്തേക്ക് തുറന്നു. ടെൻഡർ നടപടി പൂർത്തീകരിക്കാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നിലവിലുള്ള പാർക്കിങ‌് ഏരിയയിൽ ടൈൽ പാകുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് താൽക്കാലികമായി പാർക്കിങ്ങിന‌് അനുമതി നൽകിയ‌ത‌്. 
പാലക്കാട് കമേഴ്സ്യൽ വിഭാഗം ഉടൻ ടെൻഡർ നടപടി പൂർത്തീകരിക്കും. കിഴക്ക് ഭാഗത്തെ പ്രവേശന കവാടം മുതൽ ആശിർവാദ് ആശുപത്രി വരെയുള്ള വിശാലമായ സ്ഥലത്താണ് പുതിയ പാർക്കിങ‌് ആരംഭിച്ചത്. 
റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങളുടെ തിരക്ക് പരിഗണിച്ചാണ് പഴയ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ച് മാറ്റി പാർക്കിങ‌് സംവിധാനം തുടങ്ങിയത്. പി കെ ശ്രീമതി എംപിയുടെ ശ്രമഫലമായാണ് പുതിയ സംവിധാനം നിലവിൽ വന്നത‌്. ഇവിടെ 125  കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം.
കണ്ണൂരിലെ ട്രെയിൻ യാത്രക്കാരിൽ ഭൂരിഭാഗവും എത്തുന്നത് കിഴക്ക് ഭാഗത്തുകൂടിയാണ്. പല സ്ഥലത്തും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നത് കാരണം വാഹനത്തിലെ സാധനങ്ങൾ കളവ് പോകുകയും എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. 
നിലവിലെ പാർക്കിങ‌് സ്ഥലത്തെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രണ്ട് സ്ഥലത്തും കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്നതൊടൊപ്പം കരാറുകാർക്ക് വാഹനങ്ങളെ ശ്രദ്ധിക്കാനും സാധിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top